തൊടുപുഴ: [www.malabarflash.com]റോഡിന് നടുവില്‍നിന്ന വൈദ്യുത തൂണില്‍ ബൈക്കിടിച്ച് മരിച്ച യുവാവിന്റെ ഭാര്യക്ക് വൈദ്യുതി വകുപ്പ് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
തിങ്കളാഴ്ച തൊടുപുഴ റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിലാണ് കമ്മീഷന്‍ അംഗം ആര്‍.നടരാജന്‍ ഉത്തരവിട്ടത്.
2014 ജൂണ്‍ 14 നാണ് സംഭവം. കോതമംഗലം പിണവൂര്‍കുടി നെല്ലിയാങ്കല്‍ ഗോപിയുടെ മകന്‍ സുധീഷ് (35) ആണ് മരിച്ചത്.
റോഡിന് വീതികൂട്ടിയപ്പോള്‍ നടുവിലായ പോസ്റ്റില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിലാണ് സുധീഷ് മരിച്ചത്. പഴയരിക്കണ്ടം-പട്ടയക്കുടി റോഡില്‍ പൊന്നാരത്താല്‍ അമ്പലത്തറ ഭാഗത്ത് പുലര്‍ച്ചെ 4.30 നായിരുന്നു അപകടം.
റോഡിന്റെ മധ്യത്തിലായ പോസ്റ്റ് മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പലവട്ടം നിവേദനം നല്‍കിയിരുന്നു. പൊതുമരാമത്ത് വകുപ്പും കെ.എസ്.ഇ.ബി.യും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു.
പിന്നീട് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് മാറ്റിസ്ഥാപിച്ചു. സുധീഷിന്റെ ഭാര്യ മണിയാറന്‍കുടി കണ്ടത്തില്‍ രാജിമോളാണ് പരാതി നല്‍കിയത്. സുധീഷിന്റെ ഭാര്യ രാജിമോള്‍ക്കും മൂന്നുവയസ്സുള്ള കുട്ടിക്കും ഈ തുക ഒരു മാസത്തിനകം കെ.എസ്.ഇ.ബി. ചെയര്‍മാനും സെക്രട്ടറിയും ചേര്‍ന്ന് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. പോസ്റ്റ് മാറ്റുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ശിപാര്‍ശ ചെയ്തു.
99 കേസാണ് തിങ്കളാഴ്ച പരിഗണിച്ചത്. 12 കേസുകള്‍ തീര്‍പ്പാക്കി. അടുത്ത സിറ്റിങ് ഏപ്രില്‍ 13ന് നടക്കും.

No comments:
Post a Comment