കോഴിക്കോട്: രാജ്യത്തിന്റെ ഉയര്‍ന്ന തസ്തികകളില്‍ മൂല്യബോധവും ധര്‍മനിഷ്ഠയുമുള്ള പുതുമുറക്ക് അവസരമൊരുക്കുമെന്ന ദൃഢനിശ്ചയത്തോടെ മര്‍കസ് ഐ.എ.എസ് അക്കാദമിക്ക് തുടക്കമായി.
വിദ്യാഭ്യാസ, സേവന മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ മര്‍കസിന് കീഴില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ പദ്ധതിയാണ് ഐ.എ.എസ് അക്കാദമി . പഠിതാക്കള്‍ക്കായി മികച്ച സൗകര്യങ്ങളോടെയാണ് കോഴിക്കോട് കൊയിലാണ്ടിയില്‍ അക്കാദമി പ്രവര്‍ത്തനമാരംഭിച്ചത്.
മര്‍കസ് ഗാര്‍ഡന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിവില്‍ സര്‍വീസ് എക്‌സാം സംസ്ഥാനത്തെ ആദ്യത്തെ ഐ.എ.എസ് റസിഡന്‍ഷ്യല്‍ അക്കാദമി കൂടിയാണ്.
ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഐ.എ.എസ് അക്കാദമി ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഓഫീസ് ഉദ്ഘാടനം കെ. ദാസന്‍ എം.എല്‍.എയും സ്റ്റഡി സ്‌പേസ് ഉദ്ഘാടനം സയ്യിദലി ബാഫഖി തങ്ങളും നിര്‍വഹിച്ചു. മുഹമ്മദ് യൂസുഫ് നൂറാനി പദ്ധതി വിശകലനം ചെയ്തു സംസാരിച്ചു.
സയ്യിദ് സൈന്‍ ബാഫഖി, മുഹമ്മദ് ഫാളില്‍ നൂറാനി, ആര്‍. ഹരിദാസ്, ഡോ.കെ.വി സതീഷ്, ടി.ബാലകൃഷ്ണന്‍, മനോഹര്‍ ജലഹര്‍ കെ.കെ, എസ്.അബ്ദുല്‍ സമദ്, അഡ്വ.ടി.കെ.ജി നമ്പ്യാര്‍, ഡോ.എം ഭാസ്‌കര്‍, ആര്‍.ടി മുരളി, വി.പി ഇബ്രാഹീം കുട്ടി, രാജേഷ് കീഴരിയൂര്‍, പി.എം അബ്ദുല്‍ അസീസ് ഹമദാനി, ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍, കെ.പി അബ്ദുല്‍ ഹകീം, നൗഫല്‍ എന്നിവര്‍ സംബന്ധിച്ചു. മുഹമ്മദ് സഈദ് അബ്ദുല്‍ കരീം നൂറാനി സ്വാഗതവും മന്‍സൂര്‍ ഇര്‍ഷാദ് നന്ദിയും പറഞ്ഞു.
No comments:
Post a Comment