ഉദുമ: കാസര്‍കോട് ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ 2015-16 അക്കാദമിക് വര്‍ഷത്തില്‍ പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് ഉയര്‍ന്ന പഠനനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠിക്കാനുള്ള അവസരം ഒരുക്കുന്നു.
പത്താം ക്ലാസ്സ് നിലവാരത്തിലുള്ള ഈ പരീക്ഷയ്ക്ക് 60 ഓബ്ജക്റ്റീവ് ചോദ്യങ്ങളാണുണ്ടായിരിക്കുക. കണക്ക്, ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങളുണ്ടാവുക.
പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ മാര്‍ച്ച് 28ന് രാവിലെ 11 മണിക്ക് നടക്കുന്ന മത്സരപരീക്ഷയില്‍ വിജയിക്കുന്ന 20 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അവസരം ലഭ്യമാകുന്നത്. ജില്ലയിലെ ഏതെങ്കിലും ഒരു വിദ്യാലയത്തില്‍ നിന്ന് (SSLC/CBSE/ICSE) പത്താംതരം പാസായവര്‍ക്ക് ഈ മത്സര പരീക്ഷ എഴുതാവുന്നതാണ്. അന്നേദിവസം രാവിലെ 10 മണിക്ക് തന്നെ വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
ആദ്യ ഐ.എസ്.ഇ. ബാച്ചില്‍ നിന്നും പരീക്ഷയെഴുതിയ 35 പേരില്‍ 32 പേര്‍ക്കും പ്രൊഫഷണല്‍ കോളേജുകളില്‍ അഡ്മിഷന്‍ ലഭിച്ചിരുന്നു..
പത്താം ക്ലാസ്സ് നിലവാരത്തിലുള്ള ഈ പരീക്ഷയ്ക്ക് 60 ഓബ്ജക്റ്റീവ് ചോദ്യങ്ങളാണുണ്ടായിരിക്കുക. കണക്ക്, ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ നിന്നാണ് ചോദ്യങ്ങളുണ്ടാവുക.
No comments:
Post a Comment