Latest News

ഷിഹാബുദ്ദീന്‍ വധം: മൂന്ന് ആര്‍.എസ്.എസുകാര്‍ പിടിയില്‍

പാവറട്ടി: സി.പി.എം പ്രവര്‍ത്തകന്‍ തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബുദ്ദീനെ (38) കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വെന്മെനാട് സ്വദേശി കോന്തച്ചല്‍ വീട്ടില്‍ രാഹുല്‍ (20), ചുക്കുബസാര്‍ വായനശാലക്ക് സമീപം മുക്കോലവീട്ടില്‍ വൈശാഖ് (29), പൂവ്വത്തൂര്‍ അയ്യപ്പന്‍കാവ് അമ്പലത്തിന് സമീപം താമസിക്കുന്ന പാട്ടാളി നവീന്‍ (22) എന്നിവരാണ് പിടിയിലായതെന്ന് പാവറട്ടി പൊലീസ് പറഞ്ഞു. കൊലക്ക് ഉപയോഗിച്ച കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പിടിയിലായവര്‍ ഷിഹാബുദ്ദീന്‍െറ വീടിന് സമീപപ്രദേശമായ വെന്മെനാട്, ചുക്കുബസാര്‍, പെരിങ്ങാട് ഭാഗത്തുള്ളവരാണ്. കൊലപാതകത്തിന് ശേഷം പാലക്കാട് ജില്ലയിലേക്ക് കടന്ന പ്രതികള്‍ രഹസ്യ സങ്കേതത്തില്‍ ഒളിവിലായിരുന്നു. പിടിയിലായവരില്‍ ഒരാള്‍ രണ്ടുമാസം മുമ്പ് പെരുവല്ലൂരില്‍ നിന്ന് വാങ്ങിയ കറുത്ത അംബാസിഡര്‍ കാറിലാണ് ഷിഹാബിനെ വധിക്കാനത്തെിയത്.

സംഭവത്തിനുശേഷം ഈ കാറിനെക്കുറിച്ച് കിട്ടിയ സൂചനയനുസരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. കാറും കൊലക്കുപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കാനായിട്ടില്ല. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ക്വട്ടേഷന്‍ സംഘം ഉണ്ടായിരുന്നോ എന്നും അറിയാന്‍ പിടിയിലായവരെ ചോദ്യം ചെയ്ത് വരുകയാണ്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 7.15നാണ് ചുക്കുബസാറിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി സുഹൃത്ത് പിള്ളാട്ടില്‍ ബൈജുവിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ ഷിഹാബിനെ കൊലയാളികള്‍ കാറുമായി വന്ന് ബൈക്കിലിടിപ്പിച്ച് തെറിപ്പിച്ചത്. ഓടയിലേക്കുവീണ ഷിഹാബുദ്ദീനെ സംഘം മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

രക്ഷപ്പെട്ടോടിയ ബൈജു വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു. ഷിഹാബുദ്ദീന്‍െറ സഹോദരന്‍ സി.പി.എം തിരുനെല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റിയംഗം മുജീബ് റഹ്മാനെ കൊലചെയ്ത കേസിലെ പ്രതി ആര്‍.എസ്.എസ് കാര്യവാഹകായിരുന്ന തിരുനെല്ലൂര്‍ അറയ്ക്കല്‍ വിനോദിനെ കൊന്ന കേസിലെ പ്രതിയായിരുന്നു ഷിഹാബുദ്ദീന്‍.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.