ഉദുമ: കുണ്ടോളംപാറ പ്രദേശ് കമ്മിറ്റി, ബാര മുക്കുന്നോത്ത് കാവിലേക്ക് തുടര്‍ച്ചയായി 31-ാംവര്‍ഷവും കാഴ്ച സമര്‍പ്പിച്ചു. ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രപരിസരത്തുനിന്ന് കാഴ്ച സമര്‍പ്പണ ഘോഷയാത്ര തിങ്കളാഴ്ച വൈകിട്ട് പുറപ്പെട്ടു.
താലപ്പൊലി, ശിങ്കാരിമേളം, നിശ്ചല-ചലനദൃശ്യങ്ങള്‍, വൈദ്യുത ദീപാലങ്കാരങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്ക് പകിട്ടുകൂട്ടി.
പുതിയനിരം, ഉദുമ, നാലാംവാതുക്കല്‍, കുണ്ടോളംപാറ എന്നിവിടങ്ങളില്‍ ഘോഷയാത്രയ്ക്ക് വരവേല്പ് നല്കി.
പുതിയനിരം, ഉദുമ, നാലാംവാതുക്കല്‍, കുണ്ടോളംപാറ എന്നിവിടങ്ങളില്‍ ഘോഷയാത്രയ്ക്ക് വരവേല്പ് നല്കി.
രാത്രിയില്‍ തിടമ്പുനൃത്തവും ഉണ്ടായിരുന്നു. ബുധനാഴ്ച ഭൂതബലിക്ക് ശേഷം വൈകിട്ട് നാലുമണിക്ക് ഭഗവതിയുടെ നഗരപ്രദക്ഷിണം തുടങ്ങും. രാത്രിയില്‍ വെടിക്കെട്ടും ചന്ദ്രഗിരി ചന്ദ്രശേഖരക്ഷേത്രസമിതിയുടെ ഭജനയും ഉണ്ടാകും.
No comments:
Post a Comment