കോഴിക്കോട്: 3500 പേര്‍ക്കു കഴിക്കാനുള്ള ബിരിയാണി തയാറാക്കണമെങ്കില്‍ എത്ര പാത്രങ്ങള്‍ വേണ്ടിവരും?. ചോദ്യം മുക്കത്തിനടുത്ത കളന്‍തോട് പരതപ്പൊയിലുകാരോടാണെങ്കില്‍ അവര്‍ ഉത്തരം നല്കും-ഒരേ ഒരു ചെമ്പു മതിയെന്ന്. ആയിരത്തിയഞ്ഞൂറ് കിലോഗ്രാം ബിരിയാണി ഒറ്റയടിക്കു ഉണ്ടാക്കാനാവുന്ന ഭീമന്‍ ബിരിയാണിച്ചെമ്പാണ് ഇവിടുത്തുകാരനായ പി.എസ്.കെ തങ്ങളുടെ വീട്ടില്‍ അടുത്തിടെ കൊണ്ടുവന്നിരിക്കുന്നത്. ഏഴടി ഉയരത്തില്‍ പത്തേകാലടി വ്യാസത്തിലുള്ള ചെമ്പിനു ഒരു ടണ്‍ ഭാരം വരും.
ഒറ്റ നോട്ടത്തില്‍ ഒരു ചെറുകിണര്‍ പോലെ തോന്നിക്കും. ഉള്ളിലേക്ക് കാണണമെങ്കില്‍ വക്കില്‍ പിടിച്ച് എത്തിനോക്കണം. 500 കിലോഗ്രാം അരി, 500 കിലോഗ്രാം ഇറച്ചി, 100 കിലോ സവാള, 100 കിലോഗ്രാം മറ്റുചേരുവകള്‍ എന്നിവ ഒരുമിച്ച് ഈ ചെമ്പില്‍ ചേര്‍ത്ത് പാചകം നടത്താം.

ഓട്-ചെമ്പ് പാത്രങ്ങളുടെ നിര്‍മാണത്തിനു പേരുകേട്ട ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് ചെമ്പു നിര്‍മ്മിച്ചത്. എട്ടുലക്ഷം രൂപ ചെലവുവന്നു. 15 വിശ്വകര്‍മജര്‍ ഇതിനായി രണ്ടുമാസം പണിയെടുത്തു. ചെമ്പിനു വേണ്ടി പ്രത്യേക അടുപ്പും നിര്‍മിച്ചിട്ടുണ്ട്. ഇതിനുമാത്രം രണ്ടുലക്ഷത്തോളം രൂപ ചെലവു വന്നു.
പി.എസ്.കെ തങ്ങളുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടക്കുന്ന സ്‌നേഹസംഗമത്തിനെത്തുന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിനാണ് ചെമ്പു പണി കഴിപ്പിച്ചത്. ആയിരക്കണക്കിനു പേരാണ് ജാതി-മത വ്യത്യാസമില്ലാതെ ഇവിടുത്തെ സ്‌നേഹസംഗമത്തില്‍ പങ്കാളികളാകുന്നത്

No comments:
Post a Comment