കോഴിക്കോട് : അര്‍ബുദരോഗ ബാധിതനായപ്പോഴും സംഗീതം കൊണ്ടു പ്രതിരോധം തീര്‍ത്തു ശ്രദ്ധേയനായ ബാല സംഗീതസംവിധായനും ഗായകനുമായ തമീം ഹാരിസ്(17) നിര്യാതനായി. മാളിക്കടവ് എംഎസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. ഒട്ടേറെ ഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതം പകര്‍ന്ന തമീം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തനായിരുന്നു. മൂന്നു വര്‍ഷം മുന്‍പാണു രോഗബാധ കണ്ടെത്തിയത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാധ്യമം ദിനപത്രത്തിലെ ഡിടിപി സൂപ്പര്‍വൈസര്‍ വേങ്ങേരി കൈതവളപ്പില്‍ ഹാരിസിന്റെയും തസ്‌നിയുടെയും മകനാണ്. സഹോദരി: തമന്ന. കബറടക്കം നടത്തി. കലാലയ വര്‍ണങ്ങള്‍, ആ രാവിന്‍ മാറില്‍ സന്ധ്യ മയങ്ങിയത്, മനമാകെ പെയ്യുന്നതു മഴത്തുള്ളിയോ തുടങ്ങിയ ഗാനങ്ങള്‍ തമീമിനെ ആസ്വാദക ഹൃദയങ്ങളിലെത്തിച്ചു. രോഗത്തിനെതിരെയുള്ള തമീമിന്റെ പോരാട്ടത്തിലും സംഗീതമായിരുന്നു മുഖ്യ ഔഷധം.
മരണത്തിന്‍െറ വക്കിലിരുന്ന് തമീം പാടുമ്പോള്‍ കദനത്തിന്‍െറ കൈയടികള്‍ അവന് തുണയായിരുന്നു. വേദനക്ക് മരുന്നായി അവന്‍ പാട്ടിനെ കൂട്ടുപിടിച്ചപ്പോള്‍ ഹൃദയത്തിന്‍െറ നോവുകള്‍ അതിലൊളിപ്പിച്ചു. ‘മനമാകെ പെയ്യുന്നത് മഴത്തുള്ളിയോ... മഞ്ഞുതുള്ളിയോ...’ എന്ന് പ്രിയപ്പെട്ട പിതാവ് വരികള്‍ കോറിയിട്ടപ്പോള്‍ തമീം കണ്ണുനനയാതെ പാടിത്തീര്‍ത്തു. രോഗം തന്‍െറ കൈപിടിച്ച് മരണത്തിലേക്ക് കൊണ്ടുപോവുന്നത് തിരിച്ചറിഞ്ഞ് ഉപ്പ എഴുതിവെച്ച വരികളാണതെന്ന് അവനറിയാമായിരുന്നു. എന്നിട്ടുമവന്‍ മനമിടറാതെ അതുപാടി. സോഷ്യല്‍ മീഡിയകളില്‍ തമീമിന്‍െറ പാട്ടുകള്‍ കേള്‍ക്കാനും പ്രോത്സാഹിപ്പിക്കാനും ആളുകളനേകമുണ്ടായിരുന്നു.
കുഞ്ഞുനാളിലേ സംഗീതതന്ത്രികള്‍ തേടുകയായിരുന്നു അവന്‍െറ വിരലുകള്‍. ആരും പഠിപ്പിക്കാതെ തമീം കീബോര്‍ഡിന്‍െറ മര്‍മങ്ങളില്‍ സംഗീതത്തെ തൊട്ടറിഞ്ഞു. പിതാവും കൂട്ടുകാരും പാട്ടുമായി വരുമ്പോള്‍ സംഗീതജ്ഞന്‍െറയും ഗായകന്‍െറയും റോളിലേക്ക് അവന്‍ പരിണമിച്ചു. അങ്ങനെ ദീനക്കിടക്കയില്‍ അവന്‍ സോഷ്യല്‍ മീഡിയയിലെ താരമായി.
മാളിക്കടവ് എം.എസ്.എസ് സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു തമീം. പാട്ടിലും പഠിപ്പിലും അവന്‍ തിളങ്ങി. ഒമ്പതാം ക്ളാസില്‍ പഠിക്കുമ്പോഴാണ് കാലിലെ ട്യൂമറായി കാന്‍സര്‍ അവനെ കീഴടക്കിത്തുടങ്ങിയത്. പല തവണ അവന്‍ രോഗത്തിന്‍െറ പിടിയില്‍നിന്ന് രക്ഷപ്പെട്ടെന്ന് തോന്നിയിരുന്നെങ്കിലും മരണം അവന്‍െറ പിന്നാലത്തെന്നെയുണ്ടായിരുന്നു. അവസാനമായി പങ്കെടുത്ത സ്കൂള്‍ വാര്‍ഷികത്തില്‍ ‘ആ രാവിന്‍ മാറില്‍ സന്ധ്യമയങ്ങിയത് ഞാനറിഞ്ഞില്ലാ...’ എന്ന പാട്ടായിരുന്നു തമീമിന്‍േറത്. നിലാവുള്ള രാത്രിയില്‍ വേദിയില്‍ ഛായാപടം പോലെയായിരുന്നു അവന്‍െറ നില്‍പ്. അവന്‍െറ നോവാര്‍ന്ന സ്വരത്തിന്‍െറ കണ്ണീര്‍ സഹപാഠികള്‍ സ്നേഹത്തിന്‍െറ പട്ടുറുമാലുകൊണ്ട് തുടച്ചുകൊടുത്തു. പലര്‍ക്കും തോന്നിയിരുന്നു ഇതവന്‍െറ വിരഹഗാനമാണെന്ന്.
പാട്ടാണ് തനിക്ക് ഊര്‍ജമാവുന്നതെന്ന് അവന്‍ പറയുമായിരുന്നു. പിതാവ് ഹാരിസും അവന്‍െറ കൂട്ടുകാരും ചേര്‍ന്ന് കിടപ്പുമുറിതന്നെ സ്റ്റുഡിയോ ആക്കി മാറ്റി. അവിടെ പിറന്ന ഗാനങ്ങള്‍ അവന്‍െറ വേദനക്ക് മരുന്നായി.
സംസ്ഥാന സ്കൂള്‍ കലോത്സവം കോഴിക്കോട്ടത്തെിയപ്പോള്‍ അവനും കൂട്ടുകാരും സ്വന്തം നിലയില്‍ സ്വാഗതഗാനം ചിട്ടപ്പെടുത്തി പാടി ശ്രദ്ധേയനായി. തമീം ചിട്ടപ്പെടുത്തിയ തീം സോങ് യു ട്യൂബില്‍ ഏറെപ്പേരെ ആകര്‍ഷിച്ചിരുന്നു
പല തവണ തമീം വാര്‍ത്തകളിലിടം നേടി. നടന്‍ ഇബ്രാഹിം കുട്ടി അടുത്തിടെയാണ് അവന്‍െറ കൂട്ടുകാരനായത്. തമീമിനെ കാണാന്‍ പല തവണ അദ്ദേഹം വേങ്ങേരിയിലെ വീട്ടിലത്തെി. മിനിസ്ക്രീനിന് വേണ്ടിയൊരുങ്ങുന്ന തന്‍െറ പുതിയ സീരിയലിന് വേണ്ടി ടൈറ്റില്‍ സോങ് തയാറാക്കാന്‍ അദ്ദേഹം തമീമിനെ ചുമതലപ്പെടുത്തി. അതിന്‍െറ പണിപ്പുരയിലായിരുന്നു അവസാന ദിവസങ്ങളില്‍.
ഹൃദയമിടിപ്പ് അസാധാരണമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് തമീമിനെ ആശുപത്രിയിലാക്കിയത്. ബുധനാഴ്ച രാവിലെ അവന്‍ വിടപറയുകയായിരുന്നു. വേങ്ങേരിയിലെ വീട്ടുമുറ്റത്തെ ആള്‍ക്കൂട്ടത്തിന് നടുവില്‍ ബുധനാഴ്ച വൈകുന്നേരം തമീം യാത്രപറയാന്‍ കിടന്നപ്പോള്‍ ഉണ്ണിമാങ്ങകള്‍ നിറഞ്ഞുകവിഞ്ഞ മാഞ്ചില്ലകള്‍ അവന്‍െറ വിരഹഗാനത്തിന് കാതോര്‍ത്തപോലെ...

Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment