ന്യൂജഴ്‌സി: അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ കാമുകന്റെ ഭാര്യയെ വെടിവെച്ചു കൊന്ന കേസില്‍ മലയാളി യുവതി കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. കൊലയ്ക്ക് നിര്‍ദേശം നല്‍കുകയും ഗൂഢാലോചനയില്‍ പങ്കാളിയാവുകയും ചെയ്ത പാക് വംശജനായ കാമുകനെയും കുറ്റക്കാരനെന്ന് വിധിച്ചിട്ടുണ്ട്.
മലയാളിയായ അന്റോണിയറ്റ് സ്റ്റീഫന്‍ (28) 2011 ആഗസ്ത് 16 ന് പാക് വംശജയായ നസീഷ് നുറാനിയെ (27) വെടിവെച്ച് കൊന്നതായാണ് കേസ്. നുറാനിയുടെ ഭര്‍ത്താവ് പാക് വംശജനായ കാശിഷ് പര്‍വേഷി (30) നെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
കാശിഷും നുറാനിയുമായുള്ള വിവാഹബന്ധം പൊരുത്തക്കേടുകള്‍ നിറഞ്ഞതായിരുന്നു. ഇതിനിടെയാണ് അന്റോണിയറ്റ് സ്റ്റീഫനും കാശിഷുമായി അടുപ്പത്തിലായത്.
റംസാന്‍ ആഘോഷിച്ച് ബന്ധുവീട്ടില്‍ നിന്ന് രാത്രി മടങ്ങുമ്പോഴാണ് നുറാനിയുടെ നെഞ്ചില്‍ വെടിയേറ്റത്. കാശിഷിന്റെ കൈയ്ക്കും വെടിയേറ്റിരുന്നു. ഇത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ബോധപൂര്‍വം പദ്ധതിയിട്ട് ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു വയസ്സുള്ള ഇളയമകന്‍ ഷിയാന് പരിക്കേറ്റില്ല.
ഒരു ആഫ്രിക്കന്‍ അമേരിക്കനും ഒരു വെള്ളക്കാരനും ചേര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് കാശിഷ് ആദ്യം െമാഴി നല്‍കിയത്. മൊഴിയില്‍ വൈരുദ്ധ്യം കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് അന്റോണിയറ്റും പിടിയിലായി. ഇരുവരും കൊലപാതകം ആസൂത്രണം ചെയ്ത് മൊബൈലില്‍ അയച്ച മെസ്സേജുകള്‍ പോലീസ് വീണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.കാശിഷിനും നുറാനിക്കും 10 ഉം 3 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളാണുണ്ടായിരുന്നത്. നുറാനി മക്കളെ വേണ്ടവിധം നോക്കുന്നില്ലെന്നും രോഗം ബാധിക്കുമ്പോള്‍ ചികിത്സിക്കുന്നില്ലെന്നുമൊക്കെയാണ് കാശിഷ് ധരിപ്പിച്ചിരുന്നതെന്ന് അന്റോണിയറ്റ് ബോധിപ്പിച്ചു. നുറാനിയെ ഇല്ലാതാക്കി കുട്ടികളെ പൂര്‍ണമായി കാശിഷിനു ലഭിക്കാനാണ് കൊലയ്ക്ക് സഹായിച്ചതെന്നും അന്റോണിയറ്റ് ബോധിപ്പിച്ചിരുന്നു.

No comments:
Post a Comment