ദേളി: (www.malabarflash.com)ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഖമറുല്‍ ഉലമാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പണ്ഡിതന്മാന്‍ക്കുള്ള പ്രമുഖ ഹദീസ് ഗ്രന്ഥമായ 'ബുഖാരി' ക്ലാസ് ഞായറാഴ്ച രാവിലെ 7.30ന് നടക്കും.
ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്ലാസില്‍ സമസ്ത വൈസ്പ്രസിഡണ്ട് താജുശ്ശരീഅ: എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ പ്രാര്‍ത്ഥന നടത്തും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, നിബ്രാസുല്‍ ഉലമാ എ.കെ. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിക്കും.
ദര്‍സിന് ശേഷം 11 മണിക്ക് ബേക്കല്‍ ഹദ്ദാദ് നഗറില്‍ നടക്കുന്ന മഹര്‍ 2015 ല്‍ സംബന്ധിക്കുന്ന കാന്തപുരം. 3 മണിക്ക് മാണി അബ്ദുല്‍ ഹമീദ് മുസ്ലിയാരുടെ അനുമോദന പരിപാടിയിലും. 6 മണി ബേക്കല്‍ ഇല്യാസ് നഗര്‍ ജുമാ മസ്ജിദ് ഖാസിയായി സ്ഥാനമേറ്റ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ക്ക് നല്‍കുന്ന സ്വീകരണ പരിപാടിയിലും സംബന്ധിക്കും.
No comments:
Post a Comment