Latest News

മലമ്പനി ദിനാചരണം; റാലിയും സെമിനാറും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com] ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്റേയും കാഞ്ഞങ്ങാട് നഗരസഭയുടെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് കാഞ്ഞങ്ങാട് ഫീല്‍ഡ് സ്റ്റേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ മലമ്പനി സന്ദേശറാലിയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. 

കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച റാലി ഹൊസ്ദുര്‍ഗ് സി.ഐ. യു.പ്രേമന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ മലേറിയ ഓഫീസര്‍ വി.സുരേശന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.അബ്ദുള്‍ഖാദര്‍, ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ആര്‍.സന്തോഷ്, എം.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 

റാലിയില്‍ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരന്നു.

Keywords:Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.