Latest News

അബൂദാബി-കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി ഭാരവാഹികള്‍

അബൂദാബി: [www.malabarflash.com] അബൂദാബി-കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സിയുടെ ജനറല്‍ ബോഡി യോഗവും 201518 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വെച്ചു നടന്നു. 

അഷ്‌റഫ് കൊത്തിക്കാലിന്റെ അധ്യക്ഷതയില്‍ കെ.എം.സി.സി അബൂദാബി കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.കെ അഹ്മദ് ബല്ലാ കടപ്പുറം ഉദ്ഘാടനം ചെയ്തു. സി. ഖാസിം കല്ലൂരാവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുറഹ്മാന്‍ പൊവ്വല്‍, ഹനീഫ പടിഞ്ഞാര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സി.എച്ച് മുഹമ്മദ് അഷ്‌റഫ് കൊത്തിക്കാലിനെ വീണ്ടും പ്രസിഡന്റായും ജനറല്‍ സെക്രെട്ടറിയായി സി.ഖാസിം കല്ലൂരാവിയെയും ട്രഷററാായി ശാഫി സിയാറത്തിങ്കരയെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികളായി പി. കുഞ്ഞബ്ദുള്ള കല്ലൂരാവി, നസീര്‍ കമ്മാടം, കുഞ്ഞബ്ദുള്ള ബല്ലാകടപ്പുറം, അബ്ദുറഹ്മാന്‍ കോട്ടയില്‍ (വൈസ് പ്രസിഡന്റുമാര്‍) ഹനീഫ ബി.എ, നിസാര്‍ എടെത്തോട്, സഹീദ് കല്ലൂരാവി, ഉസാമ മുബാറക് ചിത്താരി (ജോയിന്റ് സെക്രെട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളെ അനുമോദിച്ചുകൊണ്ട് അശ്രഫ് ഹോസ്ദുര്‍ഗ് ബീച്ച്, എ.ആര്‍.കെ. കള്ളാര്‍, ഇല്യാസ് ബല്ലാകടപ്പുറം, ഷബീര്‍ വി.വി, റിയാസ് എന്നിവര്‍ പ്രസംഗിച്ചു. എം.കെ മുഹമ്മദ് പ്രാര്‍ത്ഥനയ്ക്ക് നേത്രത്വം നല്‍കി. പി. കുഞ്ഞബ്ദുള്ള കല്ലൂരാവി സ്വാഗതവും നിസാര്‍ എടെത്തോട് നന്ദിയും പറഞ്ഞു.

Keywords:Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.