Latest News

ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

മസ്‌കറ്റ്: [www.malabarflash.com] ഒമാനില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. മെയ് മൂന്നു മുതല്‍ ജൂലായ് 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. ഇക്കാലയളവില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ കഴിയും.

മൂന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നായി ഒമാനില്‍ രേഖകളില്ലാതെ കഴിയുന്ന അരലക്ഷത്തോളം പേര്‍ക്ക് പൊതുമാപ്പ് സൗകര്യം ഉപയോഗിക്കാനാവുമെന്ന് സൂചന. പൊതുമാപ്പ് പദ്ധതിയുടെ മുന്നോടിയായുള്ള വിവരശേഖരണത്തിലാണ് ഇത്രയും പേരുടെ കണക്കുകള്‍ അനൗദ്യോഗികമായി പുറത്തുവന്നത്.

ഇന്ത്യ, പാക്കിസ്താന്‍, ബംഗ്ലാദേശ് എംബസികള്‍ പൊതുമാപ്പിനുവേണ്ടിയുള്ള രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സാമൂഹിക സംഘടനകള്‍ വഴിയും എംബസി വഴിയുമാണ് രജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യവുമുണ്ട്.

തങ്ങളുടെ രാജ്യത്ത് നിന്ന് 40,000-ഓളം പേര്‍ ഒമാനില്‍ രേഖകളില്ലാതെ കഴിയുന്നതായാണ് ബംഗ്ലാദേശ് എംബസി വൃത്തങ്ങള്‍ അനൗദ്യോഗികമായി നല്‍കുന്ന വിവരം. രേഖകളില്ലാതെ കഴിയുന്ന മൂവായിരത്തോളം ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് സൗകര്യം ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. അയ്യായിരത്തോളം പാകിസ്താനികള്‍ രേഖകളില്ലാതെ സുല്‍ത്താനേറ്റില്‍ കഴിയുന്നതായാണ് പാക് എംബസി വൃത്തങ്ങള്‍ അനൗദ്യോഗികമായി നല്‍കുന്ന

അടുത്തിടെ പുറത്തുവന്ന സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 5,46,487 ബംഗ്ലാദേശികള്‍ ഒമാനില്‍ രേഖകളില്ലാതെ കഴിയുന്നുണ്ട്. 6,09,096 ഇന്ത്യക്കാരും 2,14,258 പാകി സ്താനികളും സമാനസാഹചര്യത്തില്‍ സുല്‍ത്താനേറ്റില്‍ കഴിയുന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. അനധികൃതമായി താമസിക്കുന്നവര്‍ക്കായി റോയല്‍ ഒമാന്‍ പോലീസ് വ്യാപകമായ റെയ്ഡുകള്‍ നടത്തുന്നതിനിടെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.

Keywords: Gulf News, Oman, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.