ബന്തടുക്ക: [www.malabarflash.com] മരണാനന്തരം ശരീരം ദാനംചെയ്യാന്‍ സന്നദ്ധത അറിയിച്ച് കുടുംബം മുന്നിട്ടിറങ്ങി. കുറ്റിക്കോല്‍ പഞ്ചായത്തിലെ പയ്യങ്ങാനത്തെ സി.പി.മോഹനനും കുടുംബാംഗങ്ങളുമാണ് തങ്ങളുടെ ശരീരം മരണാനന്തരം മെഡിക്കല്‍ കോളേജിന് നല്‍കാന്‍ തയ്യാറായത്.
കണ്ണൂര്‍ ജില്ലയിലെ ആലക്കോട്ടുനിന്ന് എട്ട് വര്‍ഷം മുമ്പാണ് മോഹനനും കുടുബാംഗങ്ങളും കുറ്റിക്കോലില്‍ എത്തിയത്. മരണാനന്തര ക്രിയകള്‍ക്ക് ഒന്നിനും താത്പര്യം ഇല്ലാത്ത മോഹനനാണ് ആദ്യം ശരീരം വിട്ടുനല്‍കാന്‍ തയ്യാറായത്. ഇദ്ദേഹത്തിന്റെ തീരുമാനത്തോട് ഭാര്യ തങ്കമണി, മക്കളായ ബിജേഷ്, അജേഷ്, ബിജേഷിന്റെ ഭാര്യ അംബിക എന്നിവരും യോജിച്ചു.
ഇവരുടെ തീരുമാനം സി.പി.എം. പയ്യങ്ങാനം ബ്രാഞ്ച് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം പരിയാരം മെഡിക്കല്‍ കോളേജ് അധികൃതരുമായി സംസാരിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ശരീരഭാഗങ്ങള്‍ ദാനം ചെയ്യുന്നതിനുള്ള തീരുമാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
കാസര്‍കോട് താലൂക്ക് സഹകരണ ആസ്പത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രസാദ് കുടുംബത്തിന്റെ സമ്മതപത്രം ഏറ്റുവാങ്ങി സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ ഏല്‍പ്പിച്ചു. മുന്‍പഞ്ചായത്തംഗം പി.കുഞ്ഞമ്പുനായര്‍ അധ്യക്ഷത വഹിച്ചു. കെ.പ്രദീപ്കുമാര്‍, സി.ബാലകൃഷ്ണന്‍, സി.സുരേഷ്, സുരേഷ് പയ്യങ്ങാനം, എച്ച്.ശാന്ത എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment