ചെമ്മനാട്:(www.malabarflash.com) ചെമ്മനാട് ജമാഅത്തിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രാദേശിക മഹലുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
1982ല്‍ അന്നത്തെ പ്രസിഡണ്ടായിരുന്ന സി.പി. മാഹിന്‍ സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത സി.ടി. അഹമ്മദലി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ആ സ്ഥാനം തുടരുകയാണ്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മാനേജരായും സി.ടി. യെ തന്നെ തിരഞ്ഞെടുത്തു. കണ്‍വീനറായി പി.എം അബ്ദുല്ലയെ തിരഞ്ഞെടുത്തു.
ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മാനേജരായി സി.എല്‍. ഹമീദിനെയും, കണ്‍വീനറായി നൌഷാദ് ആലിച്ചേരിയെയും തിരഞ്ഞെടുത്തു.
ജമാഅത്ത് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി സി.എച്ച്.അബ്ദുല്‍ ലതീഫിനെയും ട്രഷററായി യു.എം.അഹമ്മദലിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ കെ.ടി.എം. ജമാല്‍, ഖാദര്‍ കുന്നില്‍, സി.എ.അഹമ്മദലി (വൈ. പ്രസി.). കെ. മുഹമ്മദ് കുഞ്ഞി , സി.എച്ച്.സാജു, നൌഷാദ് മച്ചിനടുക്കം (ജോ. സെക്ര.)
ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങളുടെ ഭാരവാഹികള്‍: മദ്രസ-സി.ടി. അഹമ്മലി (മാനേജര്‍) റിയാസ് എ.എം. (കണ്‍.) സാധുസംരക്ഷണം- കെ.വി. ഷാജഹാന്‍ (ചെയ.), സി.എച്ച്,സാജു (കണ്‍.), എജുക്കേഷനല്‍ & വെല്‍ഫയര്‍- ഫസലുറഹ്മാന്‍ (ചെയര്‍.), അബ്ദുല്‍ റഹ്മന്‍ ബടക്കംബാത്ത് (കണ്‍.), വൈ.എം.എം.എ- സി.എ മുഹമ്മദലി (ചെയര്‍.), അസ്‌ലം മച്ചിനടുക്കം (കണ്‍വീനര്‍), നിര്‍മ്മാണം -സി.എല്‍. അഹമ്മദ് (ചെയര്‍.), സി.എ. മനാഫ് (കണ്‍.), എസ്.എഫ്.എസ്. -എ.എ താജുദീന്‍ (ചെയര്‍മാന്‍), എല്‍.ടി. നിസാര്‍ (കണ്‍.).
Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News
Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment