Latest News

സ്ത്രീധന പീഡനങ്ങള്‍ തടയാന്‍ ശക്തമായ നടപടി; മുഖ്താര്‍ അബ്ബാസ് നഖ്‌വി

ബേക്കല്‍: (www.malabarflash.com)സ്ത്രീധന പീഡനത്തിന്റെ പേരില്‍ ആത്മഹത്യകളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു വരുന്ന സഹചര്യത്തില്‍ സ്ത്രീധന പീഡനങ്ങള്‍ തടയാന്‍ ശക്തമായ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് കേന്ദ്ര ന്യൂനപക്ഷക്ഷേമ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ് ഹില്‍ മഹര്‍ 2015 ന്റെ ഭാഗമായി നടന്ന സംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മഹര്‍ പോലുള്ള സാമൂഹ്യ ഉത്തരവാദിത്വമുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഹര്‍ നാടിന്റെ നന്മയാണ്. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന മഹര്‍ പോലുള്ള പരിപാടികള്‍ മറ്റു ക്ലബ്ബുകളും സംഘടനകളും മാതൃകയാക്കണം. പണമുള്ളവന്‍ ലക്ഷങ്ങളും കോടികളും മുടക്കി വിവാഹം ആര്‍ഭാടമാക്കുമ്പോള്‍ പാവപ്പെട്ടവന്റെ വിവാഹ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയും അതോടൊപ്പം ഒരു ജീവിതത്തിന്റെ വഴിത്താരയും തുറന്നു നല്‍കുകയുമാണ് മഹര്‍ 2015ലൂടെയെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.



മഹര്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.

സാമൂഹ്യ - സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തനത്തിന് മെട്രോ മുഹമ്മദ് ഹാജിക്കും ആരോഗ്യ രംഗത്തെ സംഭാവനയ്ക്ക് ഡോ. നൗഫല്‍ കളനാടിനും കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഉപാഹം നല്‍കി.

കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു.ടി.ഖാദര്‍, ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍, കെ. കുഞ്ഞിരാമന്‍ എം.എല്‍, കര്‍ണ്ണാടക എം.എല്‍.എ മൊയ്തീന്‍ ബാവ, ചെര്‍ക്കളം അബ്ദുല്ല, കെ.പി.കുഞ്ഞിക്കണ്ണന്‍, കാസിം ഇരിക്കൂര്‍, കെ.വി കുഞ്ഞിരാമന്‍, കൊല്ലൂര്‍വിള സുനില്‍ ഷാ, ജമാല്‍ ഹാഷിം അല്‍ ഹജ്ജ് (യു,എ,ഇ), മാജിദ് ഇബ്രാഹിം അല്‍ മുഹറി (യു,എ,ഇ), ലുലു എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ശിബു മുഹമ്മദ്, ശരീഫ് കുഷി മെഡിക്കല്‍,ഖത്തര്‍ മുഹമ്മദ് ബേക്കല്‍, ജോര്‍ജ്ജ് മേലേപറമ്പ്, മുകേഷ് ഗുപ്ത ഡല്‍ഹി, പി.കെ. സൂപ്പി ഹാജി, യു.കെ. യൂസഫ്, സിദ്ധീഖ് എം.കെ, അഹമ്മദ് ഷെരീഫ്, നാസര്‍ ഇറാനി, അഷ്‌റഫ് മൗവ്വല്‍, കെ.ബി.എം ഷെരീഫ് കാപ്പില്‍ സംബന്ധിച്ചു.























Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.