Latest News

16 നിര്‍ധന കുടുംബങ്ങളിലെ യുവതികള്‍ക്ക് മംഗല്യ സാഫല്യം നല്‍കിയപ്പോള്‍ മഹര്‍ 2015 ചരിത്രത്തിന്റെ ഭാഗമായി

ബേക്കല്‍: (www.malabarflash.com)ബേക്കല്‍ ഹദ്ദാദ് നഗര്‍ ഗോള്‍ഡ് ഹില്‍ നീട്ടിയ കാരുണ്യത്തിന്റെ ഹസ്തങ്ങള്‍ 16 നിര്‍ധന കുടുംബങ്ങളിലെ യുവതികള്‍ക്ക് മംഗല്യ സാഫല്യം നല്‍കിയപ്പോള്‍ മഹര്‍ 2015 ചരിത്രത്തിന്റെ ഭാഗമായി മാറി.

ബേക്കല്‍ ഹദ്ദാദ് നഗറില്‍ അബൂദാബിയിലെ ശൈഖ് സായിദ് മസ്ജിദിന്റെ മാതൃകയില്‍ പടുത്തുയര്‍ത്തിയ വേദിയില്‍ വെച്ച് ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന സമൂഹ മജ്‌ലിസില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷി നിര്‍ത്തിയാണ് 14 യുവമിഥുനങ്ങളുടെ സമൂഹ വിവാഹം നടന്നത്.
പണവും സ്വര്‍ണ്ണവുമില്ലാത്തതിന്റെ പേരില്‍ വിവാഹ സ്വപ്നങ്ങള്‍ക്ക് മങ്ങലേററ യുവതികളെ കണ്ടെത്തി അവര്‍ക്ക് മംഗല്യ ഭാഗ്യം ഒരുക്കികൊടുക്കാന്‍ മുന്നോട്ട് വന്ന ഗോള്‍ഡ്ഹില്‍ പ്രവര്‍ത്തകരെ പരിപാടിക്കെത്തിയ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി മുതല്‍ സാധാരണക്കാര്‍ വരെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.

മഹര്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവന്ന വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളുടെ വിജയവുമായി ഞായറാഴ്ച നടന്ന സമുഹ വിവാഹം. ഒരോ യുവതികള്‍ക്കും 5 പവന്‍ സ്വര്‍ണ്ണവും വിവാഹ വസ്ത്രങ്ങളും വരന് ഉപജീവന മാര്‍ഗമായി ഓട്ടോ റിക്ഷയും മഹര്‍ 2015ല്‍ സമ്മാനിച്ചു. 

നിക്കാഹ് കര്‍മങ്ങള്‍ക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, ഇബ്രാഹിം മദനി എന്നിവര്‍ നേതൃത്വം നല്‍കി.
ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു, ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം, ശംസുദ്ദീന്‍ ലത്തീഫി പട്ടാമ്പി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.


മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറത്തെ ബി. ഖാദറിന്റെ മകന്‍ കെ. റമീസ്, മഞ്ചേശ്വരം ബങ്കരയിലെ പി.എം അബ്ദുല്ലയുടെ മകള്‍ ഫാത്വിമത്ത് സബ്‌നയെയും. കര്‍ണാടക തൂംകൂറിലെ മുഹമ്മദ് ഗൗസിന്റെ മകന്‍ യൂനുസ് സാലിഹ്, പൂച്ചക്കാട് തെക്കുപുറത്തെ ബി.എസ് ഹസന്റെ മകള്‍ ബി.എച്ച് ആമിനയെയും നിക്കാഹ് ചെയ്തു. 

ഉളിയത്തടുക്ക എസ്.പി നഗറിലെ അബ്ദുല്‍ ലത്വീഫിന്റെ മകന്‍ ടി.വി മുഹമ്മദ് ജുനൈദ് ഉളിയത്തടുക്കയിലെ മുഹമ്മദിന്റെ മകള്‍ തസ്‌നീമയെ മഹറിന്റെ വേദിയില്‍ വെച്ച് ജീവിത പങ്കാളിയായി സ്വീകരിച്ചു. 

ചെങ്കള പാണാര്‍കുളം വലിയമൂലയിലെ പരേതനായ കെ.എം അബ്ദുല്ലയുടെ മകന്‍ കെ.എ മുഹമ്മദ് റഫീഖ്, കളനാട് ബേനൂര്‍ പെരുമ്പളയിലെ എം. അബൂബക്കറിന്റെ മകള്‍ എം.എ ഹാജിറയെും. കുമ്പള ആരിക്കാടിയിലെ എം. മുഹമ്മദ് ഹനീഫിന്റെ മകന്‍ അബ്ദുല്‍ ഹാരിസ്, കുമ്പള പെര്‍വാര്‍ഡ് കടപ്പുറത്തെ സുലൈമാന്റെ മകള്‍ ഷമീനയെയും നിക്കാഹ് ചെയ്തു.

 മുംബൈ കുര്‍ള അബ്ദുല്‍ റഹീം ഷെയിഖിന്റെ മകന്‍ മുഹമ്മദ് ഹുസൈന്‍, കളനാട് അയ്യങ്കോലിലെ സുലൈമാന്റെ മകള്‍ ജാസ്മിനെയം, കുമ്പള കോയിപ്പാടി കടപ്പുറത്തെ എം. മൊയ്തീന്‍കുഞ്ഞിയുടെ മകന്‍ എം. ഹക്കീം, കോയിപ്പാടിയിലെ ബഡുവന്‍കുഞ്ഞിയുടെ മകള്‍ സെരിനാസിനെയും വിവാഹ ജീവതത്തിലേക്ക് കൂട്ടിയിണക്കി. 

മലപ്പുറം പരപ്പനങ്ങാടിയിലെ മുഹമ്മദ്കുട്ടിയുടെ മകന്‍ ശിഹാബ്, കുമ്പള പെര്‍വാര്‍ഡ് കടപ്പുറത്തെ പരേതനായ അബ്ദുല്‍ ഖാദറിന്റെ മകള്‍ എ. സഫീനയെ നിക്കാഹ് ചെയ്തു. 

ഉദുമ പാക്യാരയിലെ അബൂബക്കറിന്റെ മകന്‍ പി. അബ്ബാസ്, ബേക്കലിലെ പരേതനായ അബ്ദുല്ലയുടെ മകള്‍ ആരിഫയെയും,ചെരുമ്പയിലെ സെയ്ദ് അലവിയുടെ മകന്‍ പി.എസ്. ഹാരിസ്, എടനീര്‍ ചൂരിമൂലയിലെ കെ.പി ഹമീദിന്റെ മകള്‍ ഫൗസിയയെ നിക്കാഹ് ചെയ്തു. 

മഞ്ചേശ്വരം ഹൊസബട്ട കടപ്പുറത്തെ പള്ളിക്കുഞ്ഞിയുടെ മകന്‍ മുസ്തഫ, ഹൊസബട്ട കടപ്പുറത്തെ അബ്ദുല്ലയുടെ മകള്‍ കെ. ഹംസീനയെയും, ഉളിയത്തടുക്കയിലെ മുഹമ്മദിന്റെ മകന്‍ എം. ഇഖ്ബാല്‍, നെല്ലിക്കുന്ന് സുനാമി കോളനിയിലെ എന്‍.എ ബഷീറിന്റെ മകള്‍ കെ.ബി ശംസീനയെയും, ഉപ്പളയിലെ മുഹമ്മദ് മസ്താന്‍ ഹൊസങ്കടിയിലെ ഫെര്‍മാന ബാനുവിനെയും ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്ത മഹറിന്റെ വേദിയില്‍ വെച്ച് നിക്കാഹ് ചെയ്ത് ജീവിത പങ്കാളികളാക്കി.


ശനിയാഴ്ച വിവിധ ക്ഷേത്രങ്ങളിലായി മുക്കൂട് മുളവന്നൂരിലെ പിവി കൃഷ്ണന്റെ മകന്‍ പിവി രാജേഷ് പൂച്ചക്കാട് കിഴക്കേക്കരയിലെ കെ.വി സുധാകരന്റെ മകള്‍ എസ്. ശരണ്യ, നീലേശ്വരത്തെ പി രഞ്ജിത്ത് കോട്ടപ്പാറയിലെ സരിത, പാണത്തൂരിലെ ജയന്‍ പള്ളിക്കരയിലെ പ്രീത എന്നിവരും വിവാഹിതരായി.

ശനിയാഴ്ചയും ഞായറാഴ്ചയുമായി ആകെ 16 വിവാഹങ്ങളാണ് നടന്നത്. രണ്ട് വധൂവരന്‍മാരുടെ വിവാഹം പിന്നീട് നടത്തും.Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.