കാസര്‍കോട്: നടപ്പു സാമ്പത്തികവര്‍ഷം ജില്ലയിലെ ബാങ്കുകള്‍ വിവിധ മേഖലകളില്‍ നല്‍കുന്ന വായ്പയെ സംബന്ധിച്ച ജില്ല ക്രെഡിറ്റ് പ്ലാന്‍ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ പ്രകാശനം ചെയ്തു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ലീഡ് ബാങ്ക് ഡിസ്ട്രിക്ക് മാനേജര്‍, എന്‍.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.
ക്രെഡിറ്റ് പ്ലാന്‍ അനുസരിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം 5439. 70 കോടി രൂപയുടെ വിവിധ വായ്പകളാണ് ജില്ലയില്‍ വിതരണം ചെയ്യുക. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 20.82 ശതമാനം കൂടുതലാണ്. പ്ലാനില്‍ മുന്‍ഗണന മേഖലയ്ക്ക് 3359.99 കോടി രൂപ വകയിരുത്തി്. ഇതിലെ 2014.96 കോടി രൂപ കൃഷിക്കും അനുബന്ധമേഖലയ്ക്കും 137.83 കോടി രൂപ സൂക്ഷമ ചെറുകിട സംരഭകത്തിനുമാണ് വകയിരുത്തിയിട്ടുളളത്.
ജില്ലയിലെ വാണിജ്യ ബാങ്കുകള്‍ 895.08 കോടി രൂപ കാര്‍ഷിക മേഖലയിലും 55.58 കോടി രൂപ ദ്വീതീയ മേഖലയിലും 431.78 കോടി രൂപ ത്രീതീയ മേഖലയിലും വായ്പയായി നല്‍കും. 1382.45 കോടി രൂപയാണ് വാണിജ്യ ബേങ്കുകള്‍ മുന്‍ഗണനയ്ക്കായി മാറ്റിവെച്ചിട്ടുളളത്. റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ 597.48 കോടി രൂപ കാര്‍ഷിക മേഖലയിലും 21.86 കോടി രൂപ ദ്വീതീയ മേഖലയിലും 510.15 േകാടി രൂപ ത്രീതീയ മേഖലയിലും വായ്പയായി നല്‍കും. ഇത് മുന്‍ഗണനാ മേഖലയില്‍ 1129.50 കോടി രൂപയാണ്.
ജില്ലാബാങ്ക് ദ്വീതീയ മേഖലയില്‍ 9.63കോടിയും 14.37 കോടി ത്രീതീയ മേഖലയിലും വായ്പയായി നല്‍കും. മുന്‍ഗണനാ മേഖലയില്‍ 24 കോടി രൂപയാണ് കെ.ഡി.സി ബാങ്കുകള്‍ വായ്പയായി നല്‍കുന്നത്. സഹകരണ ബാങ്കുകള്‍ കാര്‍ഷിക മേഖലയില്‍ 473.84 കോടി രൂപയും പി.എല്‍.ഡി.ബി 48.56 കോടി രൂപയും വായ്പയായി നല്‍കും. ജില്ലയിലെ വിവിധ ബാങ്കുകള്‍ കാര്‍ഷിക-അനുബന്ധ മേഖലയില്‍ ആകെ വായ്പയായി നല്‍കുന്നത് 2014.96 കോടി രൂപയാണ്. ത്രീതീയ മേഖലയില്‍ ആകെ നല്‍കുന്ന വായ്പ 1207.19 കോടി രൂപയും ദ്വിതീയ മേഖലയില്‍ 137.83 കോടി രൂപയുമാണ്.
കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ നമ്പാര്‍ഡ് അസി.ജനറല്‍ മാനേജര്‍ ജ്യോതിസ് ജഗന്നാഥന്‍ , കെ.ഡി.സി.ബി ജനറല്‍ മാനേജര്‍ എ.അനില്‍ കുമാര്‍, കേരള ഗ്രാമീണ്‍ ബേങ്ക് റീജിയണല്‍ മാനേജര്‍ ജയിംസ് തോമസ്, കാനറ ചീഫ് മാനേജര്‍ ഭട്ട് തുടങ്ങിവര്‍ സംബന്ധിച്ചു.
No comments:
Post a Comment