Latest News

ഭക്തിയുടെ നിറവില്‍ പൂരംകുളി : കാമദേവന്റെ വരപ്രസാദത്തിനായി കന്യകമാര്‍

കാസര്‍കോട് : ഉത്തര കേരളത്തിലെ പൂരോത്സവത്തിനു സമാപനം കുറിച്ച് ക്ഷേത്രങ്ങളിലും തറവാടുകളിലും, വീടുകളിലും വ്യാഴാഴ്ച പൂരംകുളി ആഘോഷിക്കുന്നു. പൂരംകുളിയുടെ ഭാഗമായി ക്ഷേത്രത്തങ്ങളിലും ഹൈന്ദവരുടെ വീടുകളിലും വിവിധ ചടങ്ങുകള്‍ നടന്നു. 

പൂരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രധാനമായൊരു ചടങ്ങാണ് കാമദേവനെ യാത്രയാക്കല്‍. തറവാടുകളിലും വീടുകളിലും പൂരക്കഞ്ഞിയുണ്ടാക്കി കാമനു വിളമ്പും. തുടര്‍ന്നു കുട്ടികള്‍ പൂരക്കഞ്ഞി പ്രസാദമായി കഴിക്കുന്നു.

കാര്‍ത്തിക മുതല്‍ പൂരം നക്ഷത്രം വരെയാണ് പൂരോത്സവം ആഘോഷിച്ചു വരുന്നത്. കോപാകുലനായ മഹാദേവന്റെ മൂന്നാം കണ്ണിനാല്‍ ഭസ്മമായിപ്പോയ തന്റെ കാമദേവനെ ജീവിപ്പിക്കാനായി അപേക്ഷിച്ച രതീദേവിയോട് വിഷ്ണുഭഗവാന്‍ പൂക്കള്‍ കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കാന്‍ ആവശ്യപ്പെട്ട കഥയാണ് പൂരോത്സവത്തിന് പിന്നിലുള്ള ഐതീഹ്യം. 


പ്രായപൂര്‍ത്തി തികയാത്ത പെണ്‍കുട്ടികള്‍ വ്രതം നോറ്റ് ഈ ദിവസങ്ങളില്‍ പൂക്കള്‍ കൊണ്ടോ മണ്ണുകൊണ്ടോ കാമവിഗ്രഹം ഉണ്ടാക്കി പൂജിച്ചുവരുന്നു. പിന്നീട് പുരോത്സവത്തിന്റെ സമാപന ദിവസം കാമന്റെ രൂപത്തെയും അതുവരെ കാമന് അര്‍പ്പിച്ച പൂക്കളും പൂരടയും എല്ലാം ഒന്നിച്ച് എടുത്ത് അഷ്ടമംഗല്യത്തോടുകൂടി പാലുള്ള മരത്തിന്റെ ചോട്ടില്‍ സമര്‍പ്പിച്ചു കൊണ്ട് കുരവയിട്ടു കാമദേവനെ യാത്രയാക്കുന്നു. ഇവര്‍ പിരിയുമ്പോള്‍ അടക്കം പറയുന്ന ചടങ്ങുമുണ്ട്.

Keywords: Kasaragod-news News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.