കല്‍പറ്റ: [www.malabarflash.com] സംസ്ഥാനത്തെ ഏക വനിതാ മന്ത്രിയായ ജയലക്ഷ്മിക്ക് മേയ് 10ന് കല്യാണം. വരന്‍ വയനാട് കമ്പളക്കാട് പറളിക്കുന്ന് ചെറുവടി സി.എ. അനില്‍കുമാര്‍. കൃഷിതൊഴിലാക്കിയ അനില്‍കുമാര്‍ ജയലക്ഷ്മിയുടെ മുറച്ചെറുക്കനാണ്.
ലീലയുടേയും പരേതനായ അണ്ണന്‍െറയും മകന്‍. സഹോദരന്‍ അനീഷ്കുമാര്‍. മാനന്തവാടി പാലോട്ട് കുറിച്യ തറവാട്ടിലെ കുഞ്ഞാമന്‍-അമ്മിണി ദമ്പതികളുടെ മകളാണ് 32കാരിയായ ജയലക്ഷ്മി. കുഞ്ഞാമന്‍െറ പെങ്ങളുടെ മകളാണ് ലീല. മേയ് 10ന് പാലോട്ട് തറവാട്ടില്‍ കല്യാണം നടക്കും.

ഏറെ കാലം മുമ്പു തന്നെ നിശ്ചയിച്ച കല്യാണം കഴിഞ്ഞമാസം നടക്കേണ്ടിയിരുന്നതാണ്. എന്നാല്‍, കുഞ്ഞാമന്‍െറ അച്ഛന്‍െറ പെങ്ങളുടെ മകന്‍ ബാലകൃഷ്ണന്‍െറ നിര്യാണംമൂലം മാറ്റിവെച്ചു. വയനാട്ടില്‍ നൂറോളം കുറിച്യ തറവാടുകളുണ്ടായിരുന്നതില്‍ 56 തറവാടുകളാണ് ശേഷിക്കുന്നത്. ഇതില്‍ പകുതിയോളം ബന്ധുകുലം എന്നറിയപ്പെടും. ബാക്കിയുള്ളവ പന്തികുലവും. ജയലക്ഷ്മിയുടെ അമ്മ വഴിയുള്ള കുടുംബങ്ങളാണ് ബന്ധുകുലത്തില്‍പെടുക. അച്ഛന്‍ വഴിയുള്ളവര്‍ പന്തികുലത്തിലും.
കുറിച്യ ആചാരപ്രകാരം ബന്ധുകുലത്തിലുള്ളവര്‍ക്ക് അതേ കുലത്തിലുള്ളവരുമായി കല്യാണം പാടില്ല. ഇതിനാലാണ് പന്തികുലത്തില്‍ വരുന്ന മുറച്ചെറുക്കന്‍ അനില്‍കുമാറുമായി വര്‍ഷങ്ങള്‍ക്കുമുമ്പേ കല്യാണമുറപ്പിച്ചത്. ജയലക്ഷ്മി മന്ത്രിയായതോടെ വിവാഹം നീളുകയായിരുന്നു.

No comments:
Post a Comment