കരുനാഗപ്പള്ളി: [www.malabarflash.com]അഴീക്കല്‍ ബീച്ചില്‍ മാതാവിനൊപ്പം എത്തിയ എട്ടുവയസുകാരി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് മരിച്ചു. കായംകുളം ഐക്യ ജംഗ്ഷനില്‍ ഞാറയ്ക്കാട്ട് തെക്കതില്‍ ഷെമീര്‍-റഹിയാനത്ത് ദമ്പതികളുടെ മകള്‍ സാഹിറ ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം 5.15 നായിരുന്നു സംഭവം. കഴിഞ്ഞ ദിവസം വവ്വാക്കാവിലുള്ള ബന്ധുവീട്ടിലെത്തിയ റഹിയാനത്തും കുടുംബവും അവിടെത്തെ ബന്ധുക്കളുമായി വൈകുന്നേരം സുനാമി തീരമായ ആലപ്പാട് ബീച്ചില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു.
തീരത്ത് കളിച്ച് നടക്കുന്നതിനിടയില്‍ സാഹിറ തിരയില്‍പ്പെടുകയായിരുന്നു. ഉടന്‍ ബീച്ചിലുണ്ടായിരുന്നയാള്‍ തിരയില്‍പ്പെട്ട സാഹിറയെ രക്ഷപ്പെടുത്തി ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കായംകുളം ഞാവക്കാട് എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു സാഹിറ. സഹോദരങ്ങള്‍: സാബിര്‍,സാജിദ് ഒരാഴ്ച മുമ്പ് അഴീക്കല്‍ ബീച്ചില്‍ പത്താംക്ലാസുകാരനായ മൈനാഗപ്പള്ളി സ്വദേശി മരിച്ചിരുന്നു.

No comments:
Post a Comment