കൊച്ചി:[www.malabarflash.com] റോഡ് ഗതാഗത സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ 30ന് മോട്ടോര്‍ തൊഴിലാളി ദേശീയ പണിമുടക്ക് നടത്തും.
സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, ബിഎംഎസ്, എച്ച്എംഎസ്, ജെടിയുസി, എസ്ടിയു, ടിയുസിഐ, യുടിയുസി എന്നിവയുടെ നേതൃത്വത്തിലാണു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പണിമുടക്ക് വന്‍ വിജയമാക്കാന്‍ എറണാകുളത്തു ചേര്‍ന്ന തൊഴിലാളി സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചതായി സംയുക്ത മോട്ടോര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ കെ.എ. അലി അക്ബര്‍ അറിയിച്ചു.
No comments:
Post a Comment