Latest News

വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചതായി കബഡി ദേശീയ താരം

മുസാഫര്‍നഗര്‍:[www.malabarflash.com] വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചതായി കബഡി ദേശീയ താരം. ബീഹാറില്‍ നിന്നുള്ള ദേശീയ താരം മുന്നിയാണ്‌ തന്റെ കാമുകനെതിരെ പരാതിയുമായി രംഗത്ത്‌ വന്നത്‌. 

വിവാഹവാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗികമായി ഉപയോഗിച്ച കാമുകന്‍ മുകേഷ്‌ സിങ്‌ പ്രഭാകര്‍, താന്‍ ദളിത്‌ സമുദായാംഗമാണെന്ന കാരണത്താല്‍ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറിയെന്നാണ്‌ മുന്നിയുടെ പരാതി. 

മൂന്ന്‌ തവണ ഗര്‍ഭിണിയായപ്പോളെല്ലാം മുകേഷ്‌ സിങ്‌ ഗര്‍ഭഛിദ്രം ചെയ്യിക്കുകയായിരുന്നു. പിന്നീട്‌ വിവാഹം ചെയ്യാനാകില്ലെന്ന്‌ പറഞ്ഞ്‌ മുകേഷ്‌ ഒഴിഞ്ഞുമാറിയതായും മുന്നി പറഞ്ഞു. 

വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മുകേഷ്‌ സിങിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്‌ മുന്നി. ന്യൂനപക്ഷ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്‌. 

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.