Latest News

മികച്ച അധ്യാപകനുള്ള ആചാര്യ അവാര്‍ഡ് നിയാസ് ചോലക്ക്

കോഴിക്കോട്:[www.malabarflash.com] മലങ്കര ഓര്‍ത്തഡോക്‌സ് സഭ ഏര്‍പ്പെടുത്തിയ മികച്ച അധ്യാപകനുള്ള 2014-15 ആചാര്യ അവാര്‍ഡിന് കാരന്തൂര്‍ മര്‍കസ് ഹൈസ്‌കൂളിലെ ഭൗതിക ശാസ്ത്ര അധ്യാപകനായ നിയാസ് ചോല അര്‍ഹനായി. 20000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

സഭാകവി സി.വി ചാണ്ടിയുടെ സ്മരണാര്‍ത്ഥമാണ് ഈ അവാര്‍ഡ് നല്‍കി വരുന്നത്. സ്‌കൂളിലെ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വൈവിധ്യവും ആകര്‍ഷവുമായ സേവനം കാഴ്ച വെച്ചതിനും സാമൂഹ്യവും സാംസ്്കാരികവും കലാപരവുമായ സേവനം സമൂഹത്തില്‍ കാഴ്ച വെച്ചതിനുമാണ് നിയാസ് ചോലയെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
പഠനത്തോടൊപ്പം തന്നെ കുട്ടികള്‍ക്ക് നിരവധി കൈത്തൊഴിലുകളും പഠനം രസകരവും ആസ്വാദ്യകരവുമാക്കാന്‍ വേണ്ടി നിരവധി പഠനപ്പാട്ടുകളും പഠന പ്രവര്‍ത്തനങ്ങളും നിരവധി ശാസ്ത്ര പരീക്ഷണങ്ങളും നിരവധി പഠന വിഭവ സിഡികളും പുസ്തകങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 

തന്റെ സ്‌കൂളില്‍ തന്നെ ഹാന്റക്രാഫ്റ്റ് ട്രെയിനിംഗ് സെന്റര്‍ എന്ന ഒരു സ്ഥാപനത്തിനും ഇദ്ദേഹം നേതൃത്വം നല്‍കി വരുന്നു. ഗായകന്‍, വിധി കര്‍ത്താവ്, കായികാധ്യാപകന്‍, സംഗീത അധ്യാപകന്‍, തൊഴില്‍ പരിശീലകന്‍ എന്നീ മേഖലകളില്‍ നിരവധി ട്രെയ്‌നിംഗ് സെന്ററുകളിലും ക്യാമ്പുകളിലും അധ്യാപക പരിശീലനങ്ങളിലും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. 

2013-14 വര്‍ഷത്തെ സംസ്ഥാന അധ്യപക അവാര്‍ഡും 2012ലെ നാഷണല്‍ സെലിബ്രിറ്റി ടീച്ചര്‍ അവാര്‍ഡും ഇദ്ദേഹത്തിന്റെ മികച്ച സേവനത്തിന് ലഭിച്ചിട്ടുണ്ട്. 

മെയ് 5ന് 10 മണിക്ക് പത്തനതിട്ട കാതലിക്കേറ്റ് കോളേജില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് അധ്യക്ഷത വഹിക്കും.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.