Latest News

പത്താംതരം പാസ്സായവര്‍ക്ക് ഗ്രീന്‍വുഡ്‌സില്‍ സൗജന്യ എന്‍ട്രന്‍സ്-ബ്രിഡ്ജ് കോഴ്‌സ്

ഉദുമ:www.malabarflash.com ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളേജിന്റെ പത്താംവാര്‍ഷികത്തോട നുബന്ധിച്ച് 2015 മാര്‍ച്ചില്‍ പത്താംതരം പരീക്ഷയെഴുതിയ ജില്ലയിലെ SSLC/CBSE/ICSE/IGCSE വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് സൗജന്യമായി നല്‍കുന്നു. 

കോഴിക്കോട് ആസ്ഥാനമായ മലബാറിലെ പ്രമുഖ എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനമായ നോബല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സിലെ പരിചയ സമ്പന്നരായ അദ്ധ്യാപകരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മെയ് 4ന് ആരംഭിച്ച് ജൂണ്‍ 3 വരെ ഒരു മാസത്തേക്കാണ് സൗജന്യ എന്‍ട്രന്‍സ് ക്ലാസ്സുകള്‍ നല്‍കുന്നത്. 

JEE Main, KEAM തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള ഗൈഡന്‍സും പഴയകാല ചോദ്യാവലികളും OMR Sheet-ന്റെ അടിസ്ഥാനത്തിലുള്ള പ്രാക്ടീസ് പരീക്ഷകളൊക്കെ കോഴ്‌സിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഗിരിധരന്‍ 8547483867. കേരളത്തിലെയും ഇന്ത്യയിലെയും വിദേശത്തുമുള്ള ഉന്നതവിദ്യാഭ്യാസ അവസരങ്ങളെപ്പറ്റിയും വിവിധ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളെപ്പറ്റിയുള്ള എല്ലാവിധ സംശയനിവാരണത്തിനും സ്‌കൂള്‍ കൗണ്‍സിലറെ ബന്ധപ്പെടാവുന്നതാണ്.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.