കോട്ടയം: മരണത്തെ കീഴടക്കി വിജയം വരിച്ച ക്രിസ്തുനാഥന്റെ ഉയിര്‍പ്പിന്റെ സ്മരണയില്‍ ക്രൈസ്തവ ലോകം ഈസ്റ്റര്‍ ആഘോഷിക്കുന്നു .
ദേവാലയങ്ങളില്‍ ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച ഉയിര്‍പ്പുശുശ്രൂഷകള്‍ ഞായറാഴ്ച പുലര്‍ച്ചയോടെ സമാപിച്ചു. ദേവാലയങ്ങളില്‍ തീ, തിരി, വെള്ളം വെഞ്ചരിപ്പും ജ്ഞാനസ്‌നാനവാഗ്ദാന നവീകരണവും ശനിയാഴ്ച നടത്തി.
ഈസ്റ്ററിനോടനുബന്ധിച്ചു വിവിധ ദേവാലയങ്ങളില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ ഭക്തലക്ഷങ്ങള്‍ പങ്കെടുത്തു. ഉയിര്‍പ്പിനെ അനുസ്മരിപ്പിക്കുന്ന ദൃശ്യാവിഷ്‌ക്കാരങ്ങളും ദേവാലയങ്ങളില്‍ ഒരുക്കിയിരുന്നു.
No comments:
Post a Comment