കുമളി: (www.malabarflash.com)മനസമ്മതത്തിനെത്തിയ യുവതി പള്ളിയില്‍ മയക്കം നടിച്ചു കുഴഞ്ഞു വീണു. പരിശോധനയില്‍ പ്രശ്‌നം കണ്ടെത്താനാകാത്തതിനാല്‍ വീണ്ടും പള്ളിയിലെത്തിച്ചെങ്കിലും യുവതി ഉരിയാടാതെനിന്നതോടെ വിവാഹം മുടങ്ങി.
സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച യുവതിയുടെ പിതാവ് കുഴഞ്ഞു വീണു. ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച യുവതിയുടെ പിതാവ് കുഴഞ്ഞു വീണു. ഇദ്ദേഹത്തെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ടൗണ്‍പള്ളിയില്‍ വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12 നാണു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. മനസമ്മതത്തിനു പള്ളിയിലെത്തിയ യുവതി വിവാഹത്തിനു സമ്മതമാണോയെന്ന വൈദികന്റെ ചോദ്യത്തിനു മറുപടി നല്‍കാതെനിന്നശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്നു കണ്ടതോടെ വീണ്ടും പള്ളിയിലെത്തിച്ചു. തുടര്‍ന്ന് വീണ്ടും ചടങ്ങു നടത്തി വൈദികന്‍ പലതവണ ചോദിച്ചിട്ടും യുവതി മറുപടി നല്‍കിയില്ല.
സംഭവങ്ങളെല്ലാം കണ്ടും കേട്ടും അക്ഷോഭ്യനായി നില്‍ക്കുകയായിരുന്നു പ്രതിശ്രുത വരന്‍. ഇതിനിടെ വരന്റെ കൂട്ടരില്‍ ചിലര്‍ പ്രകോപിതരായി. ഇതു ചെറിയതോതില്‍ ഉന്തിനും തള്ളിനും കാരണമായി.
വിവരമറിഞ്ഞ് പോലീസ് എത്തി. കാര്യം പന്തിയല്ലെന്ന് അറിഞ്ഞതോടെ വരന്റെ കൂട്ടര്‍ പിന്‍വലിഞ്ഞു. ഒരക്ഷരം പോലും മിണ്ടില്ലെന്നു യുവതി ശഠിച്ചതോടെ ഇരുകൂട്ടരും പിരിഞ്ഞു. 500 പേര്‍ക്കാണ് യുവതിയുടെ വീട്ടുകാര്‍ ഭക്ഷണം തയാറാക്കിയിരുന്നത്. ഒടുവില്‍ ഇതു അനാഥാലയത്തിലേക്ക് സംഭാവനയായി നല്‍കി.
No comments:
Post a Comment