മോസ്കോ: ജയിക്കാൻ താൽപര്യമില്ലാതെ കളത്തിലിറങ്ങിയ ഫ്രാൻസും ഡെൻമാർക്കും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിലെ അവസാന മത്സരം സമനിലയിലായതോടെ ഇരുടീമും ക്വാർട്ടറിൽ കടന്നു. ഫ്രാൻസ് ഏഴ് പോയിന്റുമായും ഡെൻമാർക്ക് അഞ്ചു പോയിന്റുമായും ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനത്തെത്തി.[www.malabarflash.com]
റഷ്യ ലോകകപ്പിലെ ആദ്യ ഗോൾ രഹിത സമനിലയും വിരസ മത്സരവുമായിരുന്നു ഇത്. കാണികൾ അവസാനം ഇരുടീമിനെയും കൂവിവിളിച്ചാണ് പ്രതിഷേധം അറിയിച്ചത്. മത്സരത്തിൽ ഒരു മഞ്ഞകാർഡ് മാത്രമാണ് റഫറിക്ക് പുറത്തെടുക്കേണ്ടിവന്നത്. ഇരുടീമുകളിലേയും താരങ്ങൾ മര്യാദാരാമൻമാരായി എതിർബോക്സിലേക്ക് കയറാൻപോലും മടിച്ചാണ് മത്സരം പൂർത്തിയാക്കിയത്.
പോൾ പോക്ബ, ഉംറ്റിറ്റി എന്നിവർ അടക്കം ആറു മാറ്റങ്ങളുമായാണ് ഫ്രാൻസ് കളത്തിലിറങ്ങിയത്. പ്രധാന താരങ്ങളില്ലാതിരുന്നിട്ടും ഫ്രാൻസ് മത്സരം നിയന്ത്രിച്ചു. കളിയുടെ 62 ശതമാനം സമയവും ഫ്രാൻസ് താരങ്ങളുടെ കാലുകളിലായിരുന്നു പന്ത്. എങ്കിലും ഗോളിലേക്ക് ഫ്രാൻസ് നാല് ഷോട്ടുകൾ മാത്രമാണ് പായിച്ചത്. ഡെൻമാർക്ക് ആവട്ടെ ഒന്നരമണിക്കൂർ കളിച്ചിട്ടും ഒറ്റത്തവണ മാത്രമാണ് ഗോളിലേക്ക് ഉന്നംവച്ചത്.
എന്നാൽ ജയിച്ചിട്ടും കാര്യമില്ലാത്ത പെറു ജയിക്കാൻ ആഗ്രഹിച്ചെത്തിയ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഞെട്ടിച്ചു. ഇതോടെ രണ്ടു പേരും നോക്കൗട്ട് കാണാതെ പുറത്തായി. ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോളടിക്കുകയും ചെയ്ത ക്യാപ്റ്റന്‍ ഗ്യുറേറോയുടെ മികവിലാണ് പെറു ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. കളിയുടെ 18-ാം മിനിറ്റില്‍ ആന്ദ്രെ കാറിലോയാണ് ആദ്യ ഗോൾ നേടിയത്.
ഗ്യുറേറോയുടെ ക്രോസ് അതിവേഗത്തില്‍ പിടിച്ചെടുത്ത് ഒരു ഹാഫ് വോളിയിലൂടെ കാറിലോ പോസ്റ്റിന്റെ വലതു മൂലയിലെത്തിക്കുകയായിരുന്നു. ഇതോടെ പെറു മറ്റൊരു റിക്കാർഡു കൂടി സ്വന്തമാക്കി. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിലെ പെറുവിന്റെ ആദ്യ ഗോളായി കാറിലോയുടേത്. 50-ാം മിനിറ്റില്‍ ഗ്യുറേറോ വീണ്ടും ഓസ്ട്രേലിയ വലകുലുക്കി.

No comments:
Post a Comment