Latest News

അയോധ്യയിലെ ബ്രഹംബാബ ക്ഷേത്രത്തില്‍ പൂജാരി കൊല്ലപ്പെട്ട നിലയില്‍

ഫൈസാബാദ്‌: (www.malabarflash.com)അയോധ്യയിലെ പ്രശസ്‌തമായി ബ്രഹംബാബ ക്ഷേത്രത്തില്‍ 62കാരനായ പൂജാരി കൊല്ലപ്പെട്ട നിലയില്‍. വ്യാഴാഴ്‌ച പുലര്‍ച്ചെ ര്‌കതത്തില്‍ കുളിച്ച നിലയിലാണ്‌ പൂജാരിയുടെ മൃതദേഹം ക്ഷേത്രത്തില്‍ കണ്ടെത്തിയത്‌. ക്ഷേത്രഭരണം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ തര്‍ക്കങ്ങളാകാം കൊലപാതകത്തിന്‌ പിന്നിലെന്നാണ്‌ പോലീസിന്റെ പ്രാഥമിക നിഗമനം.

ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ രണ്ടു വര്‍ഷത്തിനിടയില്‍ ആറ്‌ സന്യാസിമാര്‍ ഇവിടെ കൊല്ലപ്പെട്ടതായാണ്‌ കണക്ക്‌. ക്ഷേത്ര സ്വത്തുക്കളുടെയും ക്ഷേത്രത്തിന്റെ വരുമാനവുമായി ബന്ധപ്പെട്ടും ഇവിടെ മുമ്പും തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്‌. ഇതുകൊണ്ടുതന്നെ പൂജാരിയുടെ കൊലപാതകത്തിന്‌ പിന്നില്‍ വിശ്വസികള്‍ക്ക്‌ പങ്കുണ്ടോയെന്നതും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.