കൊച്ചി: (www.malabarflash.com) ഇഷ്ടമില്ലാത്ത വിവാഹമായതിനാല്‍ സ്വമേധയാ ഭര്‍തൃഗൃഹത്തില്‍നിന്ന് പോയതാണെന്ന് ചൂണ്ടിക്കാട്ടി കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ഇന്‍റര്‍വ്യൂവിനുപോയ ശേഷം കാണാതായ യുവതി ഹൈകോടതിയില്‍.
കാക്കനാട് പടമുകളില്‍ താമസിക്കുന്ന ജോബിന്‍ ജോണിന്‍െറ ഭാര്യ ജിസില്‍ മാത്യുവാണ് ഭര്‍ത്താവും പിതാവും നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി നല്‍കിയത്. യുവതിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം നാടുവിട്ടതാകാനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടി ഹേബിയസ് കോര്‍പസ് ഹരജിയില്‍ പൊലീസ് വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ജിസില്‍ കോടതിയെ സമീപിച്ചത്.
ഹേബിയസ് കോര്‍പസ് ഹരജിയില്‍ കക്ഷിചേര്‍ക്കണമെന്നും തനിക്ക് പറയാന്‍ അവസരം നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം. വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ് ജോബിന്‍ ജോണിയുമായുള്ള വിവാഹത്തിന് സമ്മതിച്ചതെന്ന് ഹരജിയില്‍ പറയുന്നു.
ഭീഷണിപ്പെടുത്തി നിര്‍ബന്ധപൂര്‍വം കല്യാണം നടത്തുകയായിരുന്നു. വിവാഹശേഷം ഭര്‍തൃവീട്ടില്‍നിന്ന് പുറത്തുകടക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അതിനാലാണ് അവസരമുണ്ടാക്കി ഭര്‍തൃഗൃഹം വിട്ടുപോയി മാറിത്താമസിക്കുന്നത്. വിദ്യാസമ്പന്നയായ താന്‍ ഇപ്പോള്‍ ജോലി അന്വേഷിക്കുകയാണ്. വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹമില്ല. ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ തയാറാണെന്നും ഹരജിയില്‍ പറയുന്നു.
കാക്കനാട് പടമുകളില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന ജിസിലിനെ മാര്‍ച്ച് അഞ്ചിന് കാണാതായതിനത്തെുടര്‍ന്ന് ലഭിച്ച പരാതിയില്‍ തൃക്കാക്കര പൊലീസാണ് അന്വേഷണം നടത്തുന്നത്. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ ഒരു ഐ.ടി കമ്പനിയില്‍ ഇന്‍റര്‍വ്യൂവിന് ജിസിലിനെ കൊണ്ടുവിട്ടശേഷം കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് പരാതി നല്‍കിയത്. ഗൂഡല്ലൂര്‍ സ്വദേശിനിയായ ജിസിലും ജോബിനും വിവാഹശേഷം ഫെബ്രുവരിയിലാണ് കാക്കനാട്ട് അപ്പാര്‍ട്മെന്‍റില്‍ വാടകക്ക് താമസം തുടങ്ങിയത്.
No comments:
Post a Comment