ബേക്കല്‍: (www.malabarflash.com) സഹപാഠിയെ ബൈക്കില്‍ ബന്ധുവീട്ടിലേക്കു കൊണ്ടുവിടുകയായിരുന്ന വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പെരിയ ബസാര്‍ സ്വദേശി മന്‍സൂറി(21) നെയാണു ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്.
പെരിയ ഗവ. പോളിടെക്‌നിക് കോളജ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ഥി ആയമ്പാറയിലെ കിരണി(18)നു നേരെയാണു സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. സമയം വൈകിയതിനാല്‍ കോളജിലെ വിദ്യാര്‍ഥിനി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു പെരിയ ബസ് സ്‌റ്റോപ്പില്‍ നിന്നു പെരിയാട്ടടുക്കം ചരുമ്പയിലെ ബന്ധുവീട്ടില്‍ കൊണ്ടുവിടുന്നതിനിടെ നവോദയ നഗറില്‍വച്ച് വാഹനത്തിലെത്തിയ ഒരു സംഘം തടഞ്ഞുനിര്‍ത്തി കിരണിനെ ആക്രമിക്കുകയായിരുന്നു.
താന്‍ പറഞ്ഞിട്ടാണു കിരണ്‍ കൊണ്ടുവിടാന്‍ തയാറായതെന്നു വിദ്യാര്‍ഥിനി പറഞ്ഞെങ്കിലും അക്രമികള്‍ ചെവിക്കൊണ്ടില്ല. മര്‍ദനം സഹിക്കാന്‍ കഴിയാതെ ഓടി അടുത്തുള്ള വീട്ടില്‍ അഭയം പ്രാപിച്ച കിരണിനെ വിവരമറിഞ്ഞെത്തിയ ബേക്കല്‍ പൊലീസ് ആണ് രക്ഷിച്ചത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു.

No comments:
Post a Comment