റിയാദിലെ ചില മേഖലകളില്‍ ബുധനാഴ്ച ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ഹഫര്‍ബാത്തിനില്‍ കടുത്ത പൊടിക്കാറ്റ് കാരണം അന്തരീക്ഷം ഇരുണ്ട് രാത്രിക്കു സമാനമായ രീതിയിലായിരുന്നു. ഹഫര്‍ബാത്തിനിലും അല്‍ജൗഫ് മേഖലയിലും പൊടിക്കാറ്റിനെ തുടര്‍ന്നു കോളജുകളിലെ ഈവനിങ് ക്ലാസുകള്‍ക്ക് അവധി നല്‍കി.
പൊടിക്കാറ്റിനെ തുടര്‍ന്നു ദൂരക്കാഴ്ച അപകടമാംവിധം കുറഞ്ഞതിനാല്‍ റഫ്ഹ വിമാനത്താവളത്തില്‍ വ്യോമഗാതാതം നിര്‍ത്തിവച്ചു. ഹായില്‍ വിമാനത്താവളത്തിലും മോശം കാലാവസ്ഥ ഏതാനും സര്‍വീസുകളെ ബാധിച്ചു. റഫ്ഹയില്‍ ഉച്ചക്കു 12 മണിക്കാണ് പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ഇവിടേയും രാത്രിക്കു സമാനമായി പൊടിക്കാറ്റ് അന്തരീക്ഷത്തെ മൂടി. മൂന്നു ദിവസം മുമ്പ് ജിദ്ദയില്‍ കനത്ത പൊടിക്കാറ്റ് രൂപപ്പെട്ടിരുന്നു.
ത്വാഇഫ്-റിയാദ് റോഡിലും ബുധനാഴ്ച ശക്തമായ പൊടിക്കാറ്റുണ്ടായി. മുന്നറിയിപ്പിനെ തുടര്‍ന്ന്് സിവില്‍ ഡിഫന്‍സ്, ട്രാഫിക്, ആരോഗ്യ മന്ത്രാലയം തുടങ്ങിയ വകുപ്പുകള്‍ കരുതല്‍ നടപടി സ്വീകരിച്ചിരുന്നു. റിയാദിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങള്‍ പൊടിക്കാറ്റ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായെത്തുന്നവരെ ചികില്‍സിക്കുന്നതിനു തയ്യാറെടുപ്പ് നടത്തിയിരുന്നു. പൊടിക്കാറ്റ് സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാന്‍ ജനങ്ങളോട് സിവില്‍ ഡിഫന്‍സ് അഭ്യര്‍ഥിച്ചു. പൊടിക്കാറ്റില്‍ റോഡപകടങ്ങളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
No comments:
Post a Comment