ചേരൂര്‍: ഐഐഎഎല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷവും മികവുത്സവവും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ എം മുഹമ്മദ് ഹാജി അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ കെ രാഘവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മികച്ച വിദ്യാര്‍ഥികള്‍ക്ക് എഇഒ രവീന്ദ്രനാഥ റാവു അവാര്‍ഡ് നല്‍കി.
മേളകളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനം എം മൊയ്തീന്‍കുഞ്ഞി ഹാജിയും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ബിപിഒ മുഹമ്മദ് സാലിയും അഞ്ചാംക്ലാസ് കണക്ക് വിഷയത്തിലെ മികച്ച കുട്ടികള്‍ക്കുള്ള അവാര്‍ഡ് പി എ ഹസൈനാര്‍ ഹാജിയും നല്‍കി.
വാര്‍ഷിക സപ്ലിമെന്റ് ബിആര്‍സി ട്രെയിനര്‍ റോജ പ്രകാശനം ചെയ്തു. പ്രീ- പ്രൈമറി മികച്ച വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് സിദ്ദിഖ് കുന്നില്‍ വിതരണം ചെയ്തു.
സി എ സുലൈമാന്‍, അബ്ദുള്‍ലത്തീഫ്, കെ എം മൂസ ഹാജി, എം എം അബ്ദുള്‍ഖാദിര്‍, കണ്ണൂര്‍ അബ്ദുള്ള, കെ എം മാത്യു എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹാളിലൊരുക്കിയ മികവ് പ്രദര്‍ശനം എഇഒ രവീന്ദ്രനാഥ റാവു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
No comments:
Post a Comment