തന്റെ പ്രണയം സാക്ഷാത്‌കരിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥി യു.പി. പോലീസിനെ സമീപിച്ചതോടെയാണ് ഉദ്യോഗസ്‌ഥരെപ്പോലും ഞെട്ടിപ്പിച്ച പ്രണയകഥ പുറത്താകുന്നത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച പോലീസിനോട് താന്‍ ഒരു 50 വയസുകാരിയുമായി കടുത്ത പ്രണയത്തിലാണെന്ന് വിദ്യാര്‍ത്ഥി വ്യക്‌തമാക്കി. തന്റെ പ്രണയത്തിന് കുടുംബം എതിരാണെന്നും കുടുംബത്തിന്റെ ഉപദ്രവങ്ങളില്‍ നിന്നും തനിക്കും കാമുകിക്കും സംരക്ഷണം നല്‍കണമെന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ ആവശ്യം.
വിദ്യാര്‍ത്ഥി മീററ്റിലെ ഭഗവത്‌പുര സ്വദേശിയാണെന്നും കഴിഞ്ഞ ആറ് മാസങ്ങളായി ഡല്‍ഹിയില്‍ പഠിക്കുകയാണെന്നും പോലീസ് കണ്ടെത്തി. മീററ്റില്‍ പഠിക്കവെയാണ് 50 വയസുകാരിയെ വിദ്യാര്‍ത്ഥി പരിജയപ്പെടുന്നതും പിന്നീട് ഇരുവരും ഇഷ്‌ടത്തിലാകുന്നതും. എന്നാല്‍ യുവതി ഏട്ട് മക്കളുടെ അമ്മയാണെന്ന വാര്‍ത്ത പോലീസിനെ ശരിക്കും ഞെട്ടിച്ചു. വിദ്യാര്‍ത്ഥിയും താനും കടുത്ത പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും യുവതി പോലീസിനെ അറിയിച്ചു. പക്ഷേ വിദ്യാര്‍ത്ഥിക്ക് ഇപ്പോള്‍ പ്രായം 17 വയസ് മാത്രമാണെന്നും കുറച്ച് മാസങ്ങള്‍കൂടി കാത്തിരിക്കണമെന്നും പോലീസ് ഇരുവരെയും അറിയിച്ചു. ഇരുവരുടെയും പ്രണയത്തിന് എല്ലാ സംരക്ഷണങ്ങളും വാഗ്‌ദാനം ചെയ്യുന്നതായും പോലീസ് അറിയിച്ചു.
Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News



No comments:
Post a Comment