ദില്ലി:[www.malabarflash.com] ആറു വര്‍ഷം നീണ്ട നിയമയുദ്ധം ജയിച്ച് ചാരു ഖുറാന ബോളിവുഡിലെ ആദ്യ മേയ്ക്കപ്പുകാരിയായി. പുരുഷന്മാര് മാത്രം അംഗങ്ങളായിരുന്ന സിനി കോസ്റ്റിയൂം മേയ്ക്ക് അപ്പ് ആര്‍ടിസ്റ്റ് ആന്‍ഡ് ഹെയര്‍ ഡ്രസേഴ്സ് അസോസിയേഷനിലാണ് സുപ്രീം കോടതിയുടെ ഇടപെടലോടെ ചാരുവിന് അംഗത്വമായത്.
ബോളിവുഡിലെ ഔദ്യോഗിക മേയ്ക്കപ്പുകാരുടെ സംഘത്തില്‍ ഇതുവരെ അംഗമായിരുന്നില്ലെങ്കിലും നിരവധി താരങ്ങള്‍ക്കു ചമയം അണിയിച്ചിട്ടുണ്ട് ചാരു. താരങ്ങളെക്കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ എന്നിവരെയും മേയ്ക്കപ്പ് ചെയ്തിട്ടുള്ള ചാരുവിന് പക്ഷേ ഇത്രയും കാലം ബോളിവുഡിന്റെ വാതില്‍ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുകയായിരുന്നു.
അമ്പത്തൊമ്പതു വര്‍ഷത്തെ ബോളിവുഡ് ചരിത്രത്തില്‍ പുരുഷന്മാര് മാത്രമായിരുന്നു മേയ്ക്കപ്പ് രംഗത്തുണ്ടായിരുന്നത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, പി സി പന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ചാരു ഖുറാനയ്ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. 2009-ല്‍ ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ സിഎന്‍എന്‍ ഐബിഎന്‍ മേയ്ക്കപ്പിനായി സമീപിച്ചത് ചാരു ഖുറാനയെയായിരുന്നു. ഈ സമയത്ത് ഒബാമയ്ക്കൊപ്പം ചാരു ചിത്രവുമെടുത്തിരുന്നു. ഇതു കോടതി തെളിവായി സ്വീകരിക്കുകയും ചെയ്തിരുന്നു.

No comments:
Post a Comment