ദുബൈ: [www.malabarflash.com] ഗ്രീന്‍ പാലസും (ജി.പി) ബ്ലൈസ് ഇന്റര്‍നാഷണല്‍ യു.എ.ഇ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച വോളിബോള്‍ പ്രീമിയര്‍ ലീഗില്‍ ജി.പി. ബസ്‌റ്റേര്‍സ് ജേതാക്കളായി. ദുബൈ ബുര്‍ജുമാന്‍ സെന്ററിനു സമീപമുള്ള സ്പിന്നീസ് ഫ്‌ളെഡ്‌ലൈറ്റ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് കാണാന്‍ ജോലിത്തിരക്കുകള്‍ക്കിടയില്‍ നിന്നും നിരവധി പ്രവാസികളും എത്തി.
ജി.പി സ്മാഷേര്‍സ്, ജി.പി കിംഗ്‌സ്, ജി.പി ബസ്‌റ്റേര്‍സ് എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. കെ.എം.സി.സി നേതാവും ബ്ലൈസ് ഇന്റര്‍നാഷണല്‍ ഉപദേശക സമിതി അംഗവുമായ ഖലീല്‍ പതിക്കുന്നില്‍ വിജയികള്‍ക്ക് ഉപഹാരം നല്‍കി.

ബ്ലൈസ് ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് ഹസന്‍ പതിക്കുന്നില്‍, ജനറല്‍ സെക്രട്ടറി ജാഫര്‍ കുന്നില്‍, സ്‌പോര്‍ട്‌സ് ടീം ക്യാപ്റ്റന്‍ അഷ്ഫാദ്, ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ത്വല്‍ഹത്ത്, റിജാസ് മൂവാര്‍, അനസ് കണ്ടത്തില്‍, അദ്ദി മീത്തല്‍, സവാദ്, ആബിദ് മാങ്ങാട്, സാബിര്‍ സലാം, ഹാരിസ് കണ്ടത്തില്‍, ഷാനു ഷാര്‍ജ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

No comments:
Post a Comment