Latest News

വീട്ടമ്മമാര്‍ക്കുള്ള മുട്ടക്കോഴി മുട്ടക്കോഴി വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തില്‍ നടന്ന വീട്ടമ്മമാര്‍ക്കുള്ള മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയുടെ വിതരണോദ്ഘാടനം കൊവ്വല്‍സ്റ്റോര്‍ പരിസരത്ത് എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നിര്‍വ്വഹിച്ചു. 

യൂണിയന്‍ പ്രസിഡന്റ് കെ.കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രേമാനന്ദ ഗുരുസ്മരണ നടത്തി. കെപ്‌കോ കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍.ശ്രീകുമാര്‍ പദ്ധതി വിശദീകരണം നടത്തി. പി.വി.വേണുഗോപാലന്‍, പി.ദാമോദരപണിക്കര്‍, സി.നാരായണന്‍, എ.തമ്പാന്‍, ഒ.കെ.സതി, ശാന്താകൃഷ്ണന്‍, എം.വി.ഭരതന്‍, ബാബു വെള്ളിക്കോത്ത്, പി.നാരായണി എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.