ദുബൈ:[www.malabarflash.com] മുറിയിലെ ലൈറ്റ് ഓഫ് ചെയ്യുന്ന തര്‍ക്കത്തെ തുടര്‍ന്ന് ദുബൈയില്‍ കൂടെതാമസിക്കുന്നവരുടെ കുത്തേറ്റ് മലയാളി മരിച്ചു. കൊല്ലം സ്വദശിയായ മാഹിന്‍ യൂസുഫാണ് നിസാര വഴക്കിനെ തുടര്‍ന്ന് മലയാളികളുടെ തന്നെ കുത്തേറ്റ് മരിച്ചത്.
ഇരുപത്തിരണ്ട് വയസ്സുള്ള മാഹിന്‍ ആറ് മാസം മുമ്പാണ് ദുബൈയില്‍ കാര്‍പന്ററായി എത്തിയത്. ജബല് അലിയിലെ സ്വകാര്യ കമ്പനിയില്‍ ആയിരുന്നു മാഹിന്‍ ചെയ്തിരുന്നത്. കൊലയെ തൂടര്‍ന്ന് മുറിയില്‍ കൂടെയുണ്ടായിരുന്ന തന്റെ സഹപ്രവര്‍ത്തകരായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയതു.
ഏപ്രില്‍ ഒമ്പത് വ്യാഴാഴ്ച രാത്രി 9.30 നാണ് സംഭവം നടന്നതെന്ന് മാഹിന്റെ ബന്ധു നിസാം പറഞ്ഞു. പ്രതികള്‍ മദ്യലഹരിയിലായിരുന്നത് കൊണ്ടാണ് നിസാര തര്‍ക്കം കൊലപാതകത്തിലെത്തിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
മരണത്തിന്റെ സ്വഭാവം സ്ഥിരീകരിക്കാനായി മൃതദഹം ഫോറന്‍സിക് പരിശോധനക്കയച്ചതായി പൊലീസ് വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.



No comments:
Post a Comment