Latest News

തീക്കുണ്ഡത്തില്‍ കാലിടറി വീണ് പൊള്ളലേറ്റ വെളിച്ചപ്പാടന്‍ മരണപ്പെട്ടു

വെള്ളരിക്കുണ്ട്:[www.malabarflash.com] ഒറ്റക്കോല മഹോത്സവത്തിനിടെ തീക്കു ണ്ഡത്തില്‍ (മേലേരി) കാലിടറിവീണ് ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ വെളിച്ചപ്പാടന്‍ മരണപ്പെട്ടു. മാലോം പുഞ്ച ബന്തമലയിലെ കല്ലളന്‍ (65) ആണ് മരിച്ചത്. 

ഏപ്രില്‍ 11ന് പുലര്‍ച്ചെ 4.30 മണിയോടെയാണ് കല്ലളന് തീക്കുണ്ഡത്തില്‍ വീണ് പൊള്ളലേറ്റത്. വലിയ പുഞ്ച ആനപ്പൊയില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ ഒറ്റക്കോല മഹോത്സവത്തിനിടെ വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നിപ്രവേശനത്തിന് മുന്നോടിയായി ഒരുക്കിയ മേലേരിയെ വെളിച്ചപ്പാടനായ കല്ലളന്‍ വലംവെക്കുന്നതിനിടെ കാലിടറി തീക്കുണ്ഡത്തിലേക്ക് വീഴുകയായിരുന്നു. 

ഉടന്‍ തന്നെ കല്ലളനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. വെളളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് കല്ലളന്‍ മരണപ്പെട്ടത്. 

ഇമ്പിച്ചിയാണ് ഭാര്യ. മക്കള്‍ : മണി, മോഹനന്‍, രാജു, രതീഷ്,രഘു, ഷിജു,ബാബു, മഞ്ജു, മാധവി. സഹോദരങ്ങള്‍: മുകുന്ദന്‍, പരേതനായ കൊട്ടന്‍, മാധവി, ചിറ്റ, കൊട്ടി. വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വ സ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.