Latest News

ഗവേഷക വിദ്യാര്‍ത്ഥിനിയുടെ മസ്‌തിഷ്‌ക്കത്തില്‍ ഭ്രൂണ വളര്‍ച്ച

ന്യൂയോര്‍ക്ക്‌:[www.malabarflash.com] അമേരിക്കയില്‍ പി.എച്ച്‌.ഡി ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ മസ്‌തിഷ്‌ക്കത്തിലെ ഭ്രൂണ വളര്‍ച്ച നീക്കം ചെയ്‌തു. ഇന്ത്യാന സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ യാമിനി കരനം എന്ന 26കാരിയിലാണ്‌ മസ്‌തിഷ്‌ക്കത്തില്‍ ഭ്രൂണം വളരുന്ന അപൂര്‍വ രോഗാവസ്‌ഥ കണ്ടെത്തിയത്‌. 

ശാരീരികമായ അസ്വസ്‌ഥതകളെ തുടര്‍ന്നാണ്‌ യാമിനി വൈദ്യസഹായം തേടിയത്‌. തുടര്‍ന്ന്‌ നടത്തിയ സ്‌കാനിംഗിലാണ്‌ മസ്‌തിഷ്‌ക്കത്തില്‍ മുഴ വളരുന്നതായി കണ്ടെത്തിയ സാധാരണ ബ്രെയ്‌ന്‍ ട്യൂമര്‍ എന്ന നിഗമനത്തില്‍ പരിശോധന നടത്തിയ ഡോക്‌ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയത്‌ വിശദ പരിശോധനയുടെ ഫലം വന്നപ്പോഴാണ്‌. വിശദമായ പരിശോധനയിലാണ്‌ യാമിനിയുടെ മസ്‌തിഷ്‌ക്കത്തിലെ ഭ്രൂണ വളര്‍ച്ച കണ്ടെത്തിയത്‌. 

അതും മുടിയും അസ്‌ഥിയും പല്ലുകളും വളര്‍ച്ച പ്രാപിച്ച ഭ്രൂണമാണ്‌ കണ്ടെത്തിയത്‌. നേരത്തെ കണ്ണുകളും കയ്യും വിരലുകളും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ രൂപപ്പെട്ട ഭ്രൂണങ്ങളും മസ്‌തിഷ്‌ക്കത്തില്‍ വളരുന്നതായി കണ്ടെത്തിയ അപൂര്‍വ സംഭവങ്ങളും നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

'എംബ്രിയോണിക്‌ ട്വിന്‍' എന്നറിയപ്പെടുന്ന ഇത്തരം വളര്‍ച്ചകള്‍ സാധാരണയായി അണ്ഡാശയത്തിലാണ്‌ കണ്ടുവരുന്നത്‌. 'ബ്രെയ്‌ന്‍ ടെറാടോമ' എന്ന ശാസ്‌ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മസ്‌തിഷ്‌ക്കത്തിലുണ്ടാകുന്ന ഭ്രൂണവളര്‍ച്ച അത്യപൂര്‍വമാണെന്നാണ്‌ വൈദ്യശാസ്‌ത്രം പറയുന്നത്‌. 

യാമിനി ചികിത്സ തേടിയ ലോസാഞ്ചല്‍സിലെ സ്‌കള്‍ബേസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഏഴായിരത്തിലധികം ബ്രെയ്‌ന്‍ ട്യൂമറുകള്‍ ശസ്‌ത്രക്രിയ ചെയ്‌തിട്ടുള്ള ഡോക്‌ടറുടെ അനുഭവത്തില്‍ തന്നെ മസ്‌തിഷ്‌കത്തിലെ ഭ്രൂണ വളര്‍ച്ചയുമായി രണ്ട്‌ രോഗികള്‍ മാത്രമാണ്‌ ചികിത്സ തേടിയിട്ടുള്ളത്‌.

അതീവ സങ്കീര്‍ണ്ണമായ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം വിശ്രമിക്കുന്ന യാമിനിക്ക്‌ മൂന്നാഴ്‌ചയ്‌ക്കകം സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചു വരാനാകുമെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. 26 വര്‍ഷമായി തന്നെ ശല്യം ചെയ്‌തു കൊണ്ടിരുന്ന 'ഈവിള്‍ ട്വിന്‍ സിസ്‌റ്റര്‍' എന്നാണ്‌ മസ്‌തിഷക്കത്തിലെ വളര്‍ച്ചയെ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം യാമിനി വിശേഷിപ്പിച്ചത്‌.

Keywords: Intenational, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.