Latest News

പി.എം. റഫീഖ് മെമ്മോറിയല്‍ ട്രസ്റ്റ് മദ്രസ കെട്ടിടത്തിന് തറക്കല്ലിട്ടു

ഉദുമ: [www.malabarflash.com] പാക്യാര ഇനാറത്തുല്‍ ഇസ്‌ലാം മദ്രസക്ക് പി.എം. റഫീഖ് മെമ്മോറിയല്‍ ട്രസ്റ്റ് നിര്‍മ്മിച്ചു നല്‍കുന്ന ആധുനിക സൗകര്യത്തോടുകൂടിയ മൂന്നുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഡോ.എന്‍.എ. മുഹമ്മദ് നിര്‍വ്വഹിച്ചു. 

പാക്യാര ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് പി.എ. മഹമൂദ്ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍. മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ഖത്തീബ് യൂസുഫ് ഫൈസി പ്രാര്‍ത്ഥന നടത്തി. കെ. മൊയ്തീന്‍കുട്ടിഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍, സി.എല്‍.ഹമീദ്, അഡ്വ. കെ.എ. നാസര്‍ പ്രസംഗിച്ചു. 

ജമാഅത്ത് ഭാരവാഹികളായ മുഹമ്മദ്കുഞ്ഞി, കെ.കെ.അഷ്‌റഫ്, അബ്ദുല്‍ ഖാദര്‍ ഹാജി അജ്മാന്‍, കെ.കെ.അബ്ദുല്‍ ബഷീര്‍, പാക്യാര മദ്രസ സദര്‍ മുഅല്ലിം ഖാലിദ് മൗലവി ചെര്‍ക്കള, അബ്ദുല്ല തായത്ത്, എ.കെ.അബ്ദുല്ല മൗലവി, ഹാഷിം പാക്യാര, പി.എ.അബ്ദുല്ല, ട്രസ്റ്റ് ഭാരവാഹികളായ മുഹമ്മദ് ഇഖ്ബാല്‍ ചട്ടഞ്ചാല്‍, സി.എല്‍.റഷീദ്ഹാജി, ഖാദര്‍ തെക്കില്‍, എന്‍.എ.അഷ്‌റഫ്, എന്‍.എ.ആബിദലി, ഡോ.എന്‍.എ.മുഹമ്മദ്, കെ.പി.അബ്ദുല്‍ അമീര്‍ സംബന്ധിച്ചു.

Keywords: Kasaragod, Rafeeq Trust, Pakyara, Udma, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.