Latest News

രാജ്യത്തെ വര്‍ഗീയ വിഷം തുടച്ചു നീക്കേണ്ടത് മതേതര വിശ്വാസികളുടെ ബാധ്യത: ഹമീദ് ബെദിര

ദുബൈ: (www.malabarflah.com) മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വര്‍ഗീയതയ്‌ക്കെതിരെ മതേതര കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടത്തുന്ന യുവ കേരളയാത്ര വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ താക്കീതാകുമെന്നും രാജ്യത്ത് തലപൊക്കി വരുന്ന വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ പ്രചാരണം നടത്തേണ്ട സമയമാണിതെന്നും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഹമീദ് ബെദിര പറഞ്ഞു. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ടോക്ക് ടൈം വിത്ത് ലീഡര്‍ പോയിന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നും രാജ്യത്തിനുമേല്‍ പതിക്കുന്ന വര്‍ഗീയ വിഷം തുടച്ചു വൃത്തിയാക്കാനുള്ള ജാഗ്രതയാണ് മതേതര വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. വര്‍ഗീയത തലപൊക്കിയപ്പോഴൊക്കെ അതിനെ തടഞ്ഞു നിര്‍ത്തിയ പാരമ്പര്യമാണ് മുസ്‌ലിം ലീഗിനുള്ളത്. മുസ്‌ലിം ലീഗ് എക്കാലവും മതേതരത്വ സംരക്ഷണത്തിനു വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ്. ന്യൂനപക്ഷങ്ങളെ മതപരമായി വേര്‍തിരിച്ചു നിര്‍ത്തുകയല്ല മുസ്‌ലിം ലീഗ് ചെയ്യുന്നത്. അവരെ രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുകയാണ്. വിദ്യാഭ്യാസപരമായും സാമൂഹികമായും ന്യൂനപക്ഷ പിന്നാക്ക ജനതയെ ഉയര്‍ത്തികൊണ്ട് വരുന്നതിനുള്ള പദ്ധതികളാണ് പാര്‍ട്ടി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമസ്ത മേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി നന്മയുടെ പാതയില്‍ സഞ്ചരിക്കുന്ന സമൂഹത്തിന് മാതൃകയായ കെ.എം.സി.സി യുടെ പ്രവര്‍ത്തനം ഇതര സംഘടനകള്‍ക്ക് മാതൃകയാക്കാം. കാസര്‍കോട് ജനറല്‍ ആശുപത്രിയിക്ക് സൗജന്യമായി ഡയാലിസിസ് മെഷീന്‍ നല്‍കിയും മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലും ബൈതുറഹ്മ നിര്‍മിച്ച് കാരുണ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കെ.എം.സി.സിക്ക് സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ആക്ടിംഗ് പ്രസിഡണ്ട് സലീം ചേരങ്കൈ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം ദുബൈ കെ.എം.സി.സി മുന്‍ ഉപാധ്യക്ഷന്‍ എരിയാല്‍ മുഹമ്മദ് കുഞ്ഞി ഹമീദ് ബെദിരക്ക് സമ്മാനിച്ചു. എരിയാല്‍ മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി.

ജില്ലാ കെ.എം.സി.സി നേതാക്കളായ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക, മണ്ഡലം നേതാക്കളായ ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്ന്, സുബൈര്‍ മൊഗ്രാല്‍പുത്തൂര്‍, ഇ.ബി അഹ്മദ് ചെടേക്കാല്‍, പി.ഡി നൂറുദ്ദീന്‍ ആറാട്ടുകടവ്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഐ.പി.എം ഇബ്രാഹിം, അസീസ് കമാലിയ, ലത്വീഫ് മഠത്തില്‍, കരീം മൊഗര്‍, സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയടുക്ക, റസാഖ് ബദിയടുക്ക, തല്‍ഹത് തളങ്കര, ഹസന്‍ പതിക്കുന്ന്, റഹ്മാന്‍ പടിഞ്ഞാര്‍, സിദ്ദീഖ് കനിയടുക്കം, സത്താര്‍ നാരമ്പാടി, നൗഫല്‍ ചേരൂര്‍, നാസര്‍ മല്ലം, അബ്ദുല്‍ അസീസ്, ഉപ്പി കല്ലങ്കൈ, ഫിറോസ് ബാങ്കോട്, ഖാദര്‍ മുഹമ്മദ് ബാങ്കോട്, സിദ്ദീഖ് ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

Keywords:Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.