Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ അഞ്ചാം പ്രതിയും അറസ്റ്റില്‍

പയ്യന്നൂര്‍:[www.malabarflash.com] പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ അഞ്ചാം പ്രതിയും പിടിയിലായി. കഴിഞ്ഞ മാര്‍ച്ച് 21ന് പെരിങ്ങോം കൊരങ്ങാട് സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ അഞ്ചാം പ്രതിയായ കൊല്ലം മാങ്കോട് സ്വദേശി എ. നൗഫലി (31)നെയാണ് പെരിങ്ങോം പോലീസ് പിടികൂടിയത്. ബേക്കറിയില്‍ തൊഴിലാളിയാണ് ഇയാള്‍.

നൗഫല്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് കാറില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയത്. പെണ്‍കുട്ടിയുടെ മാതാവാണ് പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പയ്യന്നൂര്‍ സി.ഐ പി.കെ. മണിയാണ് കേസ് അന്വേഷിച്ചത്. മററ് പ്രതികളും നാട്ടുകാരുമായ സമീര്‍, സിറാജുദ്ദീന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് മററുളളവരെക്കുറിച്ച് വിവരം ലഭിച്ചത്.

തട്ടികൊണ്ടുപോയ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യപ്രതിയായ എ.കെ.എം റഷീദ് കോടതിയില്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് റിമാന്റ് ചെയ്യുകയായിരുന്നു. റശീദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ കൊല്ലത്ത് നൗഫലിന്റെ വീട്ടിലേക്ക് തട്ടികൊണ്ടുപോയതെന്ന് മനസ്സിലായത്.

അതിനിടെ പെണ്‍കുട്ടി അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഹാജരായതിനെ തുടര്‍ന്ന് മഹിളാമന്ദിരത്തിലേക്ക് അയച്ചിരുന്നു. പിന്നീട് മാതാവ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാവിന്റെ കൂടെ അയച്ചു.

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.