കോഴിക്കോട്:[www.malabarflash.com] സ്മാര്‍ട് ഫോണിലെന്ന പോലെ പാഠഭാഗങ്ങള്‍ റിസ്റ്റ് വാച്ചിലാക്കി ബികോം പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിയെ എംഇടി കോളജ് അധികൃതര്‍ പിടികൂടി. വടകരയ്ക്കു സമീപം സമാന്തര കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണു ചൈനീസ് നിര്‍മിത വാച്ച് കെട്ടി എംഇടി കോളജിലെ പരീക്ഷാഹാളിലെത്തിയത്. വിദ്യാര്‍ഥി ഇടയ്ക്കിടെ വാച്ചില്‍ തന്നെ നോക്കുന്നതു ശ്രദ്ധയില്‍ പെട്ട അധ്യാപികയാണു സംസ്ഥാനത്തു തന്നെ ആദ്യത്തേതെന്നു കരുതുന്ന ഹൈടെക് കോപ്പിയടി പിടികൂടിയത്.
സ്മാര്‍ട് ഫോണില്‍ നിന്നെന്ന പോലെ ഓരോ പാഠഭാഗവും ഈ വാച്ചില്‍ നോക്കിയാണു വിദ്യാര്‍ഥി ഉത്തരമെഴുതിക്കൊണ്ടിരുന്നത്. ഉടന്‍ വാച്ച് അഴിച്ചുവാങ്ങി വിദ്യാര്‍ഥിയെ പരീക്ഷാഹാളില്‍ നിന്നു പുറത്താക്കുകയായിരുന്നു. പുതിയ ഇനം കോപ്പിയടി സംബന്ധിച്ചു സര്വകലാശാലയ്ക്കുറിപ്പോര്ട്ട് ചെയ്യുമെന്നു പ്രിന്‍സിപ്പല്‍ പ്രഫ. ഇ.കെ. അഹമ്മദ് അറിയിച്ചു.

ബികോം പരീക്ഷയുടെ ചോദ്യമായി വന്നേക്കാവുന്ന ഭാഗങ്ങളാണ് വാച്ചിലെ സ്ക്രീനില്‍ തെളിഞ്ഞത്. സമയം നോക്കുകയാണെന്ന വ്യാജേന ഈ സ്ക്രീനിലാണു വിദ്യാര്‍ഥി ശ്രദ്ധിച്ചിരുന്നതെന്ന് അധ്യാപിക കണ്ടെത്തുകയായിരുന്നു. കോപ്പിയടി കണ്ടെത്തിയ അധ്യാപികയ്ക്കു പുരസ്കാരം നല്‍കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment