കണ്ണൂര്‍:[www.malabarflash.com] ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കണ്ണപുരം ദേശവാസികളുടെ വക നടന്ന വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരണമടഞ്ഞു. കണ്ണപുരം തൃക്കോത്തെ അഖില്‍ (24) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വെടിക്കെട്ട് അവസാനിക്കാറായപ്പോള്‍ മാലപ്പടക്കം പോട്ടുന്നതിനിടയില്‍ പടക്കത്തിന്റെ ചീള് തെറിച്ചാണ് അപകടമുണ്ടായത്.
പരിയാരം മെഡിക്കല്‍ കോളെജിലും അവിടെനിന്ന് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ച അഖിലിനെ രക്ഷിക്കാനാവില്ലെന്നു കണ്ടതിനെ തുടര്‍ന്ന് ചെറുകുന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കരുണാകരന്‍ അനില ദമ്പതികളുടെ മകനാണ്. അരുണ ഏക സഹോദരി.

No comments:
Post a Comment