Latest News

മഹര്‍ 2015; പണം വാങ്ങിയിട്ടില്ലെന്ന് നൗഷാദ് ബാഖവി, കണക്ക് പറഞ്ഞ് വാങ്ങാറില്ലെന്ന് ഇ.പി

ബേക്കല്‍:[www.malabarflash.com] മഹര്‍ 2015ന്റെ പരിപാടിയില്‍ പങ്കെടുത്ത പ്രഭാഷകര്‍ 3.7 ലക്ഷം രൂപ കൈപ്പററിയെന്ന മലബാര്‍ ഫ്‌ളാഷിന്റെ വാര്‍ത്ത വാട്ട്‌സ്ആപ്പിലും ഫെയ്‌സ് ബുക്കിലും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു.

വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ എം.എ നൗഷാദ് ഖാഖവി ചിറയിന്‍കീഴ് മഹര്‍ 2015ല്‍ പങ്കെടുത്തതിന് പണം കൈപ്പററിയിട്ടില്ലെന്ന വിശദീകരണവുമായി സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ വോയിസ് ക്ലിപ്പ് പുറത്തറിക്കി. 

നൗഷാദ് ബാഖവിക്ക് പ്രഭാഷണം നടത്തിയതിന് 50000 രൂപയും വിമാന ടിക്കററിനായി 20000 രൂപയും നല്‍കിയതായി വെളളിയാഴ്ച മഹര്‍ കമ്മിററി ഔദ്യോഗികമായി പുറത്തിറക്കിയ വരവ് ചിലവ് കണക്കില്‍ പറയുന്നുണ്ട്. ഇതാണ് നൗഷാദ് ബാഖവി നിഷേധിച്ചത്.
മാസങ്ങളോളം പ്രയത്‌നിച്ച് പാവപ്പെട്ട 18 പെണ്‍കുട്ടികള്‍ക്ക് മംഗല്ല്യമൊരുക്കിയ ഒരു മഹത്തായ പരിപാടിയെയും അതിന്റെ സംഘാടകരെയും പൊതു സമൂഹത്തിന് മുന്നില്‍ സംശയത്തിന്റെ നിഴലിലേക്ക് വലിച്ചിടുകയാണ് നൗഷാദ് ബാഖവി ചെയ്തത്. [www.malabarflash.com]

ഇദ്ദേഹത്തിന്റെ ശബ്ദ രേഖ വാട്‌സ്ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ മഹറിന്റെ കണ്‍വീനര്‍മാരില്‍ ഒരാളായ ജംസീര്‍ ഹദ്ദാദ് നഗര്‍ ഇതിന് വിശദീകരണവുമായി ഓഡിയോ ക്ലിപ്പുമായി രംഗത്ത് വന്നു. "സമൂഹത്തില്‍ വിവിധ മേഖലകളില്‍ നിന്നും സുരൂപിച്ച പണം കൊണ്ടാണ് മഹര്‍ 2015 നടത്തിയതെന്നും അതിന്റെ സുതാര്യത സമൂഹത്തിനെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് വരവ് ചിലവ് കണക്കുകള്‍ പൊതു സമൂഹത്തിന് മുന്നില്‍ പ്രിന്റ്‌ചെയ്ത് പ്രസിദ്ധീകരിച്ചത്. അതല്ലാതെ ആരെയും തരംതാഴ്ത്താനോ കുററപ്പെടുത്താനോ അല്ല കണക്ക് പുറത്തിറക്കിയത്". അതില്‍ നൗഷാദ് ബാഖവിക്ക് വല്ല വിഷമവും നേരിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുതായും ജംസീര്‍ പറയുന്നു.  [www.malabarflash.com]

ഒപ്പം നൗഷാദ് ബാഖവിക്ക് 50000 രൂപയും വിമാന ടിക്കററിനായി 20000 രൂപയും നല്‍കിയതായി അദ്ദേഹം ഉറപ്പിച്ചു പറയുന്നതോടൊപ്പം ഇത് തെളിയിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും പണം കൈപ്പററിയിട്ടില്ലെന്ന് ഖുര്‍ആന്‍ സാക്ഷിയാക്കി സത്യം ചെയ്യാന്‍ നൗഷാദ് ബാഖവിയെ വെല്ലുവിളിച്ചു കൊണ്ടാണ് മഹര്‍ കണ്‍വീനറുടെ ക്ലിപ്പ് അവസാനിപ്പിക്കുന്നത്.
അതിനിടെ കാസര്‍കോട്ടെ ഒരു പരിപാടിയിലെത്തിയ ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം തന്റെ പ്രസംഗത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നു. ജീവിതത്തില്‍ ഇതുവരെ പ്രഭാഷണം നടത്തിയതിന് ആരോടും കണക്ക് പറഞ്ഞ് പണം വാങ്ങിയിട്ടില്ലെന്നും. സംഘാടകര്‍ സന്തോഷത്തോടെ തരുന്ന പണം സ്വീകരിക്കാറുണ്ടെന്നും ഇ.പി പറഞ്ഞു.  [www.malabarflash.com]

ഇപ്രകാരം മഹര്‍ സംഘാടകര്‍ നല്‍കിയ തുകയും താന്‍ കൈപ്പററിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എവിടെ നിന്നെങ്കിലും കണക്ക് പറഞ്ഞ് പണം വാങ്ങിയതായി തെളിയിച്ചാല്‍ താന്‍ പ്രസംഗ വേദികളില്‍ നിന്നും മാറി നില്‍ക്കുമെന്നും അബൂബക്കര്‍ ഖാസിമി പറഞ്ഞു.  [www.malabarflash.com]

നൗഷാദ് ബഖവിയുടെ വിശദീകരണം

മഹര്‍ കണ്‍വീനറുടെ വിശദീകരണം

ഇ.പി. അബൂബക്കര്‍ ഖാസിമിയുടെ വിശദീകരണം



Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.