Latest News

വാട്ട്‌സ് ആപ്പില്‍ സ്മൃതി ഇറാനിയുടെ അശ്ലീലചിത്രങ്ങള്‍; ഘടകകക്ഷി നേതാവിനെതിരെ കേസ്‌

പട്‌ന:[www.malabarflash.com] വാട്ട്‌സ് ആപ്പിലൂടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ പാര്‍ട്ടിനേതാവിനെതിരെ പോലീസ് കേസെടുത്തു.

പസ്വാന്റെ ലോക് ജനശക്തിപാര്‍ട്ടിയുടെ പ്രാദേശികനേതാവും സമസ്തപുര്‍ ടൗണ്‍ പ്രസിഡന്റുമായ ഉമാശങ്കര്‍ മിശ്രയ്‌ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാറില്‍ പങ്കാളിയാണ് ലോക് ജനശക്തി.

വാട്ട്‌സ് ആപ്പിലൂടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതിനൊപ്പം നിരവധി ബി.ജെ.പി നേതാക്കള്‍ക്കും ചിത്രങ്ങള്‍ മിശ്രയുടെ മൊബൈല്‍ ഫോണിലുടെ അയച്ചുകൊടുത്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ബി.ജെ.പി നേതാവായ രാജീവ് രഞ്ജന്‍ തെളിവുകളുമായി പോലീസ് സ്റ്റേഷനിലെത്തി പരാതിനല്‍കുകയായിരുന്നു.

മിശ്രയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനോടും ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാര്‍ പോലീസിലെ സൈബര്‍ ക്രൈം വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.

രണ്ടാഴ്ചമുമ്പ് ഗോവയിലെ ഫാബ് ഇന്ത്യ വസ്ത്രാലയത്തില്‍ സാരി വാങ്ങാനെത്തിയ സ്മൃതി ഇറാനി വസ്ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.