Latest News

പാറമ്മല്‍ തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിന് ജൈവപച്ചക്കറിയൊരുക്കി വനിതകള്‍

ഉദുമ:[www.malabarflash.com] ബാര പാറമ്മല്‍ തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിന് അന്നദാനമൊരുക്കാന്‍ ജൈവപച്ചക്കറിക്കൃഷി വിളവെടുത്തു. ബാരയിലെ കുടുംബശ്രീ സംഘങ്ങളായ സ്വാശ്രയ, വനിത, ഐശ്വര്യ എന്നിവയിലെ 15 അംഗങ്ങള്‍ ചേര്‍ന്നാണ് കൃഷിയിറക്കിയത്. പാറമ്മലിലെ തരിശിട്ട വയലാണ് ഇതിനുപയോഗിച്ചത്. രണ്ടുമാസംമുമ്പാണ് വിത്തിട്ടത്.

50 സെന്റ് സ്ഥലത്ത് മൂന്ന് ക്വിന്റല്‍ നാടന്‍ വെള്ളരിയും മത്തനും വിളവെടുക്കാനായതിന്റെ സന്തോഷത്തിലാണ് ഈ വനിതാ കൂട്ടായ്മ.
ഏപ്രില്‍ 24 മുതല്‍ 26 വരെയാണ് തറവാട്ടില്‍ വയനാട്ടുകുലവന്‍ ഉത്സവം. 22ന് രാവിലെ 9.45ന് ഉത്സവ കലവറനിറയ്ക്കും. ബാര മുക്കുന്നോത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍നിന്ന് കാര്‍ഷികവിഭവങ്ങളുമായി സ്ത്രീകളുടെ ഘോഷയാത്ര തുടങ്ങും.
22 മുതല്‍ 26 വരെ തറവാട്ടില്‍ പതിനായിരങ്ങള്‍ക്ക് അന്നദാനം നല്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്സവക്കമ്മിറ്റി.
വെള്ളിയാഴ്ച രാവിലെ നടന്ന വെള്ളരി വിളവെടുപ്പിന് സ്വാശ്രയ കുടുംബശ്രീ സെക്രട്ടറി നാരായണി കുണിയേരിവളപ്പ്, വനിതാ കുടുംബശ്രീ സെക്രട്ടറി ലളിത പാറമ്മല്‍, ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി രമണി പാറമ്മല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.


Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.