ഉദുമ:(www.malabarflash.com) സിപിഐ എം ഉദുമ ഏരിയാസെക്രട്ടറിയായി ടി നാരായണനെ ഏരിയാകമ്മിറ്റി യോഗം ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. പെരുമ്പള സ്വദേശിയായ നാരായണന്‍ നിലവില്‍ ഏരിയാകമ്മിറ്റി അംഗവും നിര്‍മാണത്തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാസെക്രട്ടറിയുമാണ്.
നിലവിലുള്ള ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ ജില്ലാസെക്രട്ടറിയറ്റ് അംഗമായതോടെയാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. കെ വി കുഞ്ഞിരാമന്‍ ഏരിയാകമ്മിറ്റിയില്‍നിന്നും ഒഴിഞ്ഞതിനെ തുടര്‍ന്ന് എം കെ വിജയനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
യോഗത്തില്‍ കുന്നൂച്ചി കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, സെക്രട്ടറിയറ്റ് അംഗങ്ങളായ സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമന്‍, ജില്ലാകമ്മിറ്റി അംഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment