കാഞ്ഞങ്ങാട്: മടിക്കൈ കര്‍ഷക സംഘം വില്ലേജ് കമ്മിറ്റി കക്കാട്ട് വയലില്‍ ഒന്നരയേക്കര്‍ നെല്‍പ്പാടത്ത് ആതിര നെല്‍ക്കൃഷി വിളവെടുപ്പ് നടത്തി. മടിക്കൈ ഗ്രാമത്തിലെ കര്‍ഷക കൂട്ടായ്മയുടെയും കര്‍ഷക സംഘത്തിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്.
വിളവെടുപ്പിന്റെ ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ നിര്‍വ്വഹിച്ചു. എ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. കരുവാക്കല്‍ ദാമോദരന്‍, ബി.ബാലന്‍, പി.നാരായണന്‍, കെ.സുജാത, ശശിധരന്‍ മടിക്കൈ, പി.കെ.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഡി.സീമ സ്വാഗതം പറഞ്ഞു.
No comments:
Post a Comment