Latest News

സരിത പ്രദര്‍ശിപ്പിച്ച കടലാസുകളില്‍ മന്ത്രിമാരുള്‍പ്പെടെ യുള്ളവരുടെ പേരുകള്‍

തിരുവനന്തപുരം:(www.malabarflash.com)സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ ചൊവ്വാഴ്ച പ്രസ് ക്ളബ്ബില്‍ ഉയര്‍ത്തിക്കാട്ടിയ കുറിപ്പുകളില്‍ സ്ഫോടനാത്മക വിവരങ്ങള്‍.

ജോസ് കെ. മാണിക്കെതിരെ പുറത്തുവന്ന കത്തുകള്‍ തന്റേതല്ലെന്ന്‌ തെളിയിക്കാന്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജയിലില്‍ കഴിഞ്ഞപ്പോള്‍ എഴുതിയതെന്ന് അവകാശപ്പെടുന്ന കത്ത് സരിത പ്രദര്‍ശിപ്പിച്ചത്.

ഉയര്‍ത്തിക്കാണിച്ചപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത ചിത്രങ്ങളില്‍നിന്നാണ് വിവരങ്ങള്‍ പുറത്തായത്.ജോസ്.കെ മാണിയുടെ പേര് കത്തില്‍ തെളിഞ്ഞു കണ്ടു. ഒപ്പം തീരെ നിനയ്ക്കാത്ത മറ്റ് പലരുടെ പേരുകളും. അതേസമയം ജോസ് കെ. മാണിയെ രക്ഷിക്കാനെന്ന പേരില്‍ സരിത മന:പൂവ്വം കത്ത് കാണിച്ച് വെട്ടിലാക്കിയതാണെന്നും ചില കേന്ദ്രങ്ങളില്‍ നിന്ന് ആരോപണമുണ്ടായിട്ടുണ്ട്.

ജോസ്.കെ.മാണിക്കെതിരേ ലൈംഗിക ആരോപണങ്ങളുമായി തിങ്കളാഴ്ച പുറത്തുവന്ന കുറിപ്പ് നിഷേധിക്കാനാണ് വാര്‍ത്താസമ്മേളനത്തില്‍ സരിത കത്ത് ഉയര്‍ത്തിക്കാട്ടിയത്. ഈ കത്തില്‍
ഡല്‍ഹിയില്‍ വച്ച് ജോസ് കെ. മാണിയെ കണ്ടുവെന്നും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെന്നുമാണ് ഇംഗ്‌ളീഷില്‍ സരിത എഴുതിയിട്ടുള്ളത്. ഫോണിലൂടെ ഇഷ്ടമാണെന്ന് പറഞ്ഞശേഷം കോട്ടയത്തെ എം.പി ഓഫീസിലേക്ക് ജോസ്.കെ.മാണി വിളിച്ചുവരുത്തിയെന്നും ഡല്‍ഹിയില്‍ കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ഭാഗമായ സി.ജി.ഒ കോംപ്ലക്‌സിലെ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയത്തില്‍ കണ്ടുവെന്നും തിങ്കളാഴ്ച പുറത്തായ കത്തിലുണ്ടായിരുന്നു. 

ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി ജോസ്.കെ.മാണി തന്നെ പീഡിപ്പിച്ചതായാണ് നേരത്തേ പുറത്തുവന്ന കത്തിലുണ്ടായിരുന്നത്. അത് ശരിവയ്ക്കുന്ന വിധത്തിലാണ് സരിത പ്രദര്‍ശിപ്പിച്ച കത്തിലെ വിവരങ്ങളും.
ജയിലില്‍ താനെഴുതിയ യഥാര്‍ത്ഥ കത്താണെന്ന ആമുഖത്തോടെയാണ് തിരുവനന്തപുരം പ്രസ്‌ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ സരിത കത്ത് പ്രദര്‍ശിപ്പിച്ചത്.
രാഷ്ട്രീയസിനിമാഉദ്യോഗസ്ഥ രംഗത്തെ ഉന്നതരുടെ പേരുകളാണ് സരിത പ്രദര്‍ശിപ്പിച്ച കത്തിലുള്ളത്. സിനിമയിലെ ഒരു അതികായ പ്രതിഭയുടെ പേരും കൂട്ടത്തിലുണ്ട്.

ഐ ഗ്രൂപ്പുകാരനായ മലബാറില്‍ നിന്നുള്ള യുവമന്ത്രിയും അഡി.െ്രെപവറ്റ് സെക്രട്ടറിയും 2012ല്‍ മന്ത്രി ഭവനത്തില്‍ വച്ച് നടത്തിയ പീഡനത്തെക്കുറിച്ച് സരിത കത്തില്‍ വിവരിക്കുന്നുണ്ട്. തെക്കന്‍ ജില്ലയിലെ എം.പിയായ മുന്‍ കേന്ദ്രമന്ത്രിയെക്കുറിച്ചും പരാമര്‍ശമുണ്ട്. കെ.സി.വി ടെലിഫോണില്‍ ഭീഷണിപ്പെടുത്തിയെന്നും ഡല്‍ഹിയില്‍ വരാന്‍ ആവശ്യപ്പെട്ടെന്നുമാണ് കത്തിലുള്ളത്. ഡല്‍ഹിയിലെ ലോധിറോഡിലെ ഔദ്യോഗികവസതിയില്‍ ബലപ്രയോഗത്തിലൂടെ ലൈംഗികമായി ഉപയോഗിച്ചു. 

അടുത്തിടെ രാജിവച്ച സംസ്ഥാനമന്ത്രിയുടെ പേരു പറഞ്ഞാണ് അദ്ദേഹം വിളിച്ചതെന്ന് സൂചിപ്പിക്കാന്‍ 'റഫറിംഗ് കെ.ബി.ജി' എന്ന് കത്തിലുണ്ട്.
എല്ലാവരുടേയും ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. എല്ലാവരും എന്നെ ചതിച്ചു. ശരീരം മോഹിച്ചു. അവരുടെ ലാഭത്തിനായി ഉപയോഗിച്ചു എന്നു പറയുന്ന 29ാം പേജില്‍ ലീഗിന്റെ പ്രമുഖ കുടുംബത്തിലെ ഇളമുറക്കാരന്റെയും മലയാളത്തിന്റെ ഒരു മഹാനടന്റേയും പേരുപറയുന്നുണ്ട്. 

ഐ ഗ്രൂപ്പുകാരനായ കൊച്ചിയിലെ കോണ്‍ഗ്രസ് യുവ എം.എല്‍.എ സോളാര്‍ പദ്ധതികളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ ലൈംഗികമായി ബന്ധപ്പെട്ടു. ആറാം പേരുകാരനായി മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ എ ഗ്രൂപ്പുകാരനായ താടിക്കാരനായ യുവ എം.എല്‍.എയുടെ സ്‌നേഹപ്രകടനത്തെക്കുറിച്ചും പറയുന്നുണ്ട്. 

ശരീരത്തിലെ പലഭാഗങ്ങളിലും തലോടിയ പേരിനൊപ്പം മൂന്നക്ഷര സ്ഥലനാമമുള്ള മറ്റൊരു ഐ ഗ്രൂപ്പ് മന്ത്രിയെക്കുറിച്ചും പരാമര്‍ശമുണ്ട്. മലബാറില്‍ നിന്നുള്ള ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് മന്ത്രിയുമായി പത്ത് ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ചും പരാമര്‍ശമുണ്ട്.
ഈ പേരുകള്‍ പുറത്തുവരുന്നത് എന്തൊക്കെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് വരും ദിവസങ്ങളില്‍ കണ്ടുതന്നെ അറിയണം.

തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജയിലില്‍ കഴിഞ്ഞപ്പോള്‍ എഴുതിയതെന്ന് അവകാശപ്പെട്ട് സരിത പ്രദര്‍ശിപ്പിച്ച കത്ത്.(ഫോട്ടോ കടപ്പാട്: മാധ്യമം)

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.